Home mollywood മുകേഷിന് എന്ത് മാര്‍ക്കറ്റ്?

മുകേഷിന് എന്ത് മാര്‍ക്കറ്റ്?

Mukesh talks about his chance to play the lead in Siddique-Lal and the big break in his career

Facebook
Twitter
Pinterest
WhatsApp

മലയാളക്കരയില്‍ സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കിയ കൂട്ടുകെട്ടാണ് സിദ്ദിഖ്-ലാല്‍. ഇരുവരും ചേര്‍ന്ന് തിരക്കഥ ഒരുക്കിയതും സംവിധാനം ചെയ്തതുമായ സിനിമകളെല്ലാം വലിയ വിജയമായി മാറി. റാംജിറാവു സ്പീങ്ങിലൂടെ തുടങ്ങിയ കൂട്ടുകെട്ട് പില്‍ക്കാലത്ത് വേര്‍പിരിഞ്ഞു. എന്നാല്‍ ആദ്യ സിനിമ തുടങ്ങിയത് മുതലുള്ള അനുഭവങ്ങളില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ടെന്ന് പറയുകയാണ് ലാല്‍.

 

 

സിദ്ദിഖ്-ലാല്‍ ചിത്രത്തില്‍ നായകനാവാനുള്ള വസരം കിട്ടിയതിനെ കുറിച്ചും അത് തന്റെ കരിയറിലെ വലിയൊരു ബ്രേക്ക് സമ്മാനിച്ചതിനെ കുറിച്ചും മുകേഷം വ്യക്തമാക്കുന്നു. മുകേഷും ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം സുനാമിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച്  Manoramaയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് റാംജിറാവുവിനെ കുറിച്ച് ഇരുവരും തുറന്ന് സംസാരിച്ചത്.

 

റാംജിറാവു എന്ന സിനിമയില്‍ ആദ്യം മോഹന്‍ലാല്‍, മുകേഷ്, ഇന്നസെന്റ് എന്നിങ്ങനെയാണ് തീരുമാനിച്ചത്. മോഹന്‍ലാല്‍ നല്ല നടനാണ്. സിനിമ ഗംഭീരമാകും. പക്ഷേ ഫാസില്‍ സാര്‍ ഞങ്ങളുടെ പുതിയ ആളെ കൊണ്ട് വരാനാണ് പറഞ്ഞത്. റിസ്‌ക് ഞങ്ങളുടേതല്ല നിങ്ങള്‍ പുതിയ ആളുകളെ കൊണ്ട് വാ എന്നദ്ദേഹം പറഞഞു. മുകേഷിന്റെ കാര്യത്തില്‍ ഫാസില്‍ സാര്‍ എതിരൊന്നും പറഞ്ഞില്ല. പക്ഷേ എന്റെയും സിദ്ദിഖിന്റെയും സുഹൃത്തുക്കളില്‍ ഒരാള്‍ പോലും മുകേഷിനെ വെച്ച് സിനിമ ചെയ്യുന്നതിനോട് യോജിച്ചില്ല.

 

ആദ്യത്തെ സിനിമയാണ്. മുകേഷിനൊക്കെ എന്ത് മാര്‍ക്കറ്റ്. അദ്ദേഹത്തെ മാറ്റി നിങ്ങള്‍ രക്ഷപ്പെടാന്‍ നോക്ക്. ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിര്‍ത്തു. ഒടുവില്‍ വഴക്കായി. പക്ഷേ ഞങ്ങളുടെ മനസില്‍ എന്നും മുകേഷായിരുന്നു. ഞങ്ങള്‍ കൊതിച്ചിട്ടുള്ളൊരു ആര്‍ട്ടിസ്റ്റാണ് മുകേഷ്. ഒടുവില്‍ പടം റിലീസായപ്പോള്‍ അന്ന് വേണ്ടെന്ന് പറഞ്ഞവരൊക്കെ ഞെട്ടി. അത്ര ഗംഭീര പ്രകടനമായിരുന്നു മുകേഷിന്റേതെന്ന് ലാല്‍ പറയുന്നു.

 

മോഹന്‍ലാലും മമ്മൂട്ടിയും അല്ലാതെ ഞാനുള്‍പ്പെടെയുള്ള ഒരു രണ്ടാംനിര നടന്മാര്‍ക്ക് പുതിയ ഊര്‍ജം തന്ന സിനിമയായിരുന്നു റാംജിറാവു എന്ന് മുകേഷും പറയുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനിയന്മാരോ കൂട്ടുകാരന്മാരോ ആയി ഒതുങ്ങി പോകേണ്ടിയിരുന്ന ഞങ്ങളെ പോലെയുള്ളവരെ വച്ചും സിനിമ എടുക്കാം അതില്‍ റിസ്‌ക് ഇല്ലെന്ന് ഈ സിനിമ തെളിയിച്ചു കൊടുത്തു. ഈ ചിത്രം ഓണത്തിന് രണ്ടാഴ്ച മുന്‍പാണ് റിലീസ് ചെയ്തത്. ഓണത്തിന് വലിയ സിനിമകളുണ്ട്.

Content Highlight: Mukesh talks about his chance to play the lead in Siddique-Lal and the big break in his career

  • Tags
  • directors
  • Innocent
  • lal
  • Mukesh
  • ramjirao speaking
  • siddhique
Facebook
Twitter
Pinterest
WhatsApp
Previous articleസുരേഷ് ഗോപിയും മകനുമൊപ്പം ഒരു ലൊക്കേഷന്‍ ചിത്രം, പങ്കുവെച്ച് നടി കനിഹ, ഏറ്റെടുത്ത് ആരാധകര്‍
Next articleനൗറീൻ ഹസൻ ഫെഡറൽ റിസർവ് ബാങ്ക് സിഒഒ

Most Popular

അന്താരാഷ്ട്ര വനിതാ ദിനം: അറിയാം ടെക് ലോകത്തെ ശക്തരായ 6 വനിതകളെ

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളെ രണ്ടാം തരക്കാരായി കണ്ടിരുന്ന നാളുകളെ തുടച്ചെറിഞ്ഞ് സമത്വത്തിന്റെ പുത്തൻ ഭാവിയിലേക്കുള്ള ലോകത്തിന്റെ പ്രയാണത്തിൽ ഈ ദിവസത്തിന്റെ പങ്ക് വളരെയേറെ പ്രാധാന്യം നിറഞ്ഞതാണ്. സമൂഹം കല്പിച്ചു നൽകുന്ന...

വെളുത്തിരിക്കണം, ബോളിവുഡ് ഓഡിഷന്‍ അനുഭവങ്ങള്‍ പറഞ്ഞ് എസ്തര്‍

മലയാളികളുടെ പ്രിയ താരമാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തിയ എസ്തര്‍ ഇന്ന് മലയാള സിനിമയിലെ ഭാവി വാഗ്ദാനങ്ങളിലൊന്നാണ്. പഠനത്തിനായി ചെറിയൊരു ഇടവേളയെടുത്ത എസ്തര്‍ ദൃശ്യം 2വിലൂടെ തിരികെ വന്നിരിക്കുകയാണ് ഇപ്പോള്‍. ബാലതാരമായിരുന്ന എസ്തര്‍...

സൗന്ദര്യമത്സരത്തിന് ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്കും അവസരം; മിസ് പനാമയിൽ മാറ്റുരയ്ക്കാം

ഈ വർഷം മുതൽ സൗന്ദര്യമത്സരത്തിന് ട്രാൻസ്‌ജെൻഡർ സ്ത്രീകളെ പങ്കെടുപ്പിക്കുമെന്ന് മിസ് പനാമ സംഘടന അറിയിച്ചു. നിയമ, വൈ​ദ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയവർക്കാണ് മത്സരത്തിന് യോ​ഗ്യത ലഭിക്കുക. മിസ് യൂണിവേഴ്സ് മത്സരത്തിനായി രാജ്യത്തിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന...

കുഞ്ഞിന്റെ നിറം കറുപ്പായിരിക്കുമോ എന്ന് ബ്രിട്ടീഷ് കുടുംബം പേടിച്ചു; രാജകുടുംബത്തിനെതിരെ മേഗൻ

Tradition
രാജകുടുംബത്തിൽ നിന്നനുഭവിക്കേണ്ടി വന്ന അവഗണനയെയും വിവേചനത്തെയും കുറിച്ച് തുറന്നുപറഞ്ഞ് ഹാരിയും മേഗൻ മാർക്കലും. ആദ്യ കുഞ്ഞ് ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് രാജകുടുംബത്തിലുണ്ടായ ചർച്ചകളും ആശങ്കകളും മേ​ഗൻ വെളിപ്പെടുത്തി. ആർച്ചിയുടെ നിറം എത്രമാത്രം ഇരുണ്ടതാകുമെന്ന...