Home FILM ENTERTAINTMENT വെളുത്തിരിക്കണം, ബോളിവുഡ് ഓഡിഷന്‍ അനുഭവങ്ങള്‍ പറഞ്ഞ് എസ്തര്‍

വെളുത്തിരിക്കണം, ബോളിവുഡ് ഓഡിഷന്‍ അനുഭവങ്ങള്‍ പറഞ്ഞ് എസ്തര്‍

Actress should be fair, speak in a particular style, Esther talks about her Bollywood audition experiences

Facebook
Twitter
Pinterest
WhatsApp

മലയാളികളുടെ പ്രിയ താരമാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തിയ എസ്തര്‍ ഇന്ന് മലയാള സിനിമയിലെ ഭാവി വാഗ്ദാനങ്ങളിലൊന്നാണ്. പഠനത്തിനായി ചെറിയൊരു ഇടവേളയെടുത്ത എസ്തര്‍ ദൃശ്യം 2വിലൂടെ തിരികെ വന്നിരിക്കുകയാണ് ഇപ്പോള്‍. ബാലതാരമായിരുന്ന എസ്തര്‍ ഓള് എന്ന ചിത്രത്തിലൂടയായിരുന്നു നായികയായി മാറുന്നത്. ഭാവിയില്‍ എസ്തറില്‍ നിന്നും മികച്ച കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍.

മലയാളികളെ പോലെ തന്നെ മറ്റ് ഭാഷകളിലും ദൃശ്യത്തിലെ പെണ്‍കുട്ടിയാണ് എസ്തര്‍. തെലുങ്കില്‍ താന്‍ ഇപ്പോഴും വെങ്കിടേഷിന്റെ ചിന്ന പാപ്പയാണെന്ന് എസ്തര്‍ പറയുന്നു. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കില്‍ വെങ്കിടേഷായിരുന്നു നായകന്‍. തമിഴിലും എസ്തര്‍ അഭിനയിച്ചിരുന്നു. ഇതെല്ലാം തന്റെ ഭാഗ്യമാണെന്ന് എസ്തര്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ്തര്‍ മനസ് തുറന്നത്.

 

മുംബൈ സെന്റ് സേവ്യേഴ്‌സിലെ വിദ്യാര്‍ത്ഥിയാണ് എസ്തര്‍ ഇപ്പോള്‍. അവിടെ പഠിക്കുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും എസ്തര്‍ പറയുന്നു. സെറ്റിലിരുന്നായിരുന്നു ക്ലാസുകളില്‍ പങ്കെടുത്തതെന്നും എസ്തര്‍ പറയുന്നു. അപ്പോഴൊക്കെ എസ്തര്‍ ആ റൂമിലിരുന്നു കോപ്പിയടിക്കുന്നുണ്ടാകുമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ കളിയാക്കുമായിരുന്നുവെന്നും എസ്തര്‍ ഓര്‍ക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാതെ മാറിനില്‍ക്കാറാണു പതിവ്. പക്ഷേ, അനശ്വരയ്ക്കു നേരെയുള്ള പ്രശ്‌നത്തില്‍ പ്രതികരിച്ചിരുന്നു എന്നും എസ്തര്‍ വ്യക്തമാക്കുന്നു. ഇതിനിടെ മുംബൈയിലായിരുന്ന സമയത്ത് ചില ബോളിവുഡ് സിനിമകള്‍ക്ക് ഓഡിഷന് പോയപ്പോഴുണ്ടായ അനുഭവും എസ്തര്‍ തുറന്നു പറയുന്നു. പക്ഷെ ബോളിവുഡില്‍ അഭിനയിക്കുക എന്ന ആഗ്രഹം തനിക്കില്ലെന്നും എസ്തര്‍ വ്യക്തമാക്കി.

 

”അങ്ങനെയൊരു ആഗ്രഹമില്ല. പണ്ടേ തന്നെ ഹിന്ദി സിനിമകളോടും അതിലെ കഥയോടും പ്രിയം തോന്നിയിട്ടില്ല. കൂട്ടുകാര്‍ നിര്‍ബന്ധിച്ച് രണ്ടിടത്ത് ഓഡിഷനു പോയിരുന്നു. പക്ഷേ, വെളുത്തിരിക്കണം, പ്രത്യേക സ്‌റ്റൈലില്‍ സംസാരിക്കണം എന്നൊക്കെയുള്ള അവരുടെ ചില രീതികളോട് ഒട്ടും യോജിക്കാനായിട്ടില്ല” എസ്തര്‍ പറയുന്നു. ബോളിവുഡ് മോശമാണെന്നല്ലെന്നും എവിടെയായാലും നല്ല സിനിമയുടെ ഭാഗമാകണമെന്നാണ് ആഗ്രഹം എന്നും എസ്തര്‍ വ്യക്തമാക്കി.

Content Highlight: Actress should be fair, speak in a particular style, Esther talks about her Bollywood audition experiences

  • Tags
  • anaswara
  • audition
  • ester anil
  • esther
  • malayalam movie
Facebook
Twitter
Pinterest
WhatsApp

Most Popular

എന്റെ പെണ്‍കുട്ടികള്‍, മീനാക്ഷി ദിലീപിനും കൂട്ടുകാരികള്‍ക്കുമൊപ്പം നമിതാ പ്രമോദ്‌

കൂട്ടുകാരികള്‍ക്കൊപ്പമുളള നമിത പ്രമോദിന്‌റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ദിലീപിന്റെ മകള്‍ മീനാക്ഷിയും നാദിര്‍ഷയുടെ മക്കളായ അയിഷയും ഖദീജയുമൊക്കെ നമിതയുടെ അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ നമിതയും മീനാക്ഷിയുമെല്ലാം തിളങ്ങിയിരുന്നു....

ലോക വനിത ദിനം 2021: ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മുതൽ തപ്പട് വരെ കണ്ടിരിക്കേണ്ട സിനിമകൾ

മാർച്ച് 8 നാണ് ലോക വനിത ദിനം ആചരിക്കുന്നത്. ഇന്ത്യൻ സിനിമാലോകം മിക്കപ്പോഴും നായകന്മാരെ കേന്ദ്രികരിച്ച് കൊണ്ടാണ് സിനിമകൾ നിർമ്മിക്കുന്നത്. സ്ത്രീകളെയും അവരുടെ പ്രശ്‍നങ്ങളെയും മറക്കാറുണ്ട്. എന്നാൽ സ്ത്രീകളെയും, അവരുടെ സങ്കീർണ്ണമായ കഥാപാത്രങ്ങളെയും...

അന്താരാഷ്ട്ര വനിതാ ദിനം: അറിയാം ടെക് ലോകത്തെ ശക്തരായ 6 വനിതകളെ

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളെ രണ്ടാം തരക്കാരായി കണ്ടിരുന്ന നാളുകളെ തുടച്ചെറിഞ്ഞ് സമത്വത്തിന്റെ പുത്തൻ ഭാവിയിലേക്കുള്ള ലോകത്തിന്റെ പ്രയാണത്തിൽ ഈ ദിവസത്തിന്റെ പങ്ക് വളരെയേറെ പ്രാധാന്യം നിറഞ്ഞതാണ്. സമൂഹം കല്പിച്ചു നൽകുന്ന...

വെളുത്തിരിക്കണം, ബോളിവുഡ് ഓഡിഷന്‍ അനുഭവങ്ങള്‍ പറഞ്ഞ് എസ്തര്‍

മലയാളികളുടെ പ്രിയ താരമാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തിയ എസ്തര്‍ ഇന്ന് മലയാള സിനിമയിലെ ഭാവി വാഗ്ദാനങ്ങളിലൊന്നാണ്. പഠനത്തിനായി ചെറിയൊരു ഇടവേളയെടുത്ത എസ്തര്‍ ദൃശ്യം 2വിലൂടെ തിരികെ വന്നിരിക്കുകയാണ് ഇപ്പോള്‍. ബാലതാരമായിരുന്ന എസ്തര്‍...