Home Tradition കുഞ്ഞിന്റെ നിറം കറുപ്പായിരിക്കുമോ എന്ന് ബ്രിട്ടീഷ് കുടുംബം പേടിച്ചു; രാജകുടുംബത്തിനെതിരെ മേഗൻ
Tradition

കുഞ്ഞിന്റെ നിറം കറുപ്പായിരിക്കുമോ എന്ന് ബ്രിട്ടീഷ് കുടുംബം പേടിച്ചു; രാജകുടുംബത്തിനെതിരെ മേഗൻ

Harry and Megan Markle talk openly about the neglect and discrimination they suffered from the royal family

Facebook
Twitter
Pinterest
WhatsApp

രാജകുടുംബത്തിൽ നിന്നനുഭവിക്കേണ്ടി വന്ന അവഗണനയെയും വിവേചനത്തെയും കുറിച്ച് തുറന്നുപറഞ്ഞ് ഹാരിയും മേഗൻ മാർക്കലും. ആദ്യ കുഞ്ഞ് ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് രാജകുടുംബത്തിലുണ്ടായ ചർച്ചകളും ആശങ്കകളും മേ​ഗൻ വെളിപ്പെടുത്തി. ആർച്ചിയുടെ നിറം എത്രമാത്രം ഇരുണ്ടതാകുമെന്ന ചിന്ത അവരെ അലട്ടിയിരുന്നെന്നും ജനനത്തിന് മുമ്പ് തന്നെ കുഞ്ഞിന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന് അറിയിച്ചിരുന്നെന്നും മേഗൻ പറഞ്ഞു.

അമേരിക്കൻ ടെലിവിഷൻ അവതാരക ഓപ്ര വിൻഫ്രിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മേഗനും ഹാരിയും രാജകുടുംബത്തിലെ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. അവിടുത്തെ അനുഭവങ്ങൾ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തിച്ചെന്ന് മേ​ഗൻ വെളിപ്പെടുത്തി. മാനസികാരോ​ഗ്യം കൈവിട്ടപ്പോഴും വൈദ്യസഹായം നേടാനുള്ള അനുവാദം നിഷേധിക്കപ്പെട്ടെന്നും അവർ പറഞ്ഞു.

കേറ്റ് മിഡിൽടണ്ണിനെ കരയിച്ചതായുള്ള ആരോപണങ്ങൾ നിഷേധിച്ച മേഗൻ കേറ്റ് തന്നെയാണ് കരയിച്ചതെന്ന് പറഞ്ഞു. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആ സംഭവം. ഫളവർ ഗേൾസിന്റെ വസ്ത്രത്തെക്കുറിച്ചുള്ള ഒരു കാര്യം എന്നെ നോവിച്ചു അത് എന്നെ കരയിപ്പിക്കുന്നതായിരുന്നു, മേഗൻ പറഞ്ഞു. ഇതിന് കേറ്റ് പിന്നീട് മാപ്പ് ചോദിച്ചതായും മേഗൻ വെളിപ്പെടുത്തി.

രാജകീയ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് ആരുമറിയാതെ തങ്ങൾ വിവാഹം ചെയ്തിരുന്നെന്നും മേ​ഗനും ഹാരിയും അറിയിച്ചു. അച്ഛൻ പ്രിൻസ് ചാൾസ് ഇപ്പോൾ തന്റെ ഫോൺകോളുകൾ എടുക്കാറില്ലെന്നും കഴിഞ്ഞ വർഷം ആദ്യ പാദം മുതൽ സാമ്പത്തികമായി ഇല്ലാതാക്കിയിരുന്നെന്നും അമ്മ ഡയാന രാജകുമാരിയുടെ പണമാണ് താൻ ആശ്രയിച്ചതെന്നും ഹാരി പറഞ്ഞു.

2020 ആദ്യം ഹാരിയും മേഗനും രാജകീയ പദവികൾ ഉപേക്ഷിച്ച് മകൻ ആർച്ചിക്കൊപ്പം വടക്കെ അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. വീണ്ടും ഗർഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന്ന കാര്യവും അഭിമുഖത്തിൽ ഹാരിയും മേഗനും വെളിപ്പെടുത്തി.

Content Highlight: Harry and Megan Markle talk openly about the neglect and discrimination they suffered from the royal family

 

  • Tags
  • england
  • harry
  • meghan markle
  • royal family
  • royal wedding
Facebook
Twitter
Pinterest
WhatsApp

Most Popular

എന്റെ പെണ്‍കുട്ടികള്‍, മീനാക്ഷി ദിലീപിനും കൂട്ടുകാരികള്‍ക്കുമൊപ്പം നമിതാ പ്രമോദ്‌

കൂട്ടുകാരികള്‍ക്കൊപ്പമുളള നമിത പ്രമോദിന്‌റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ദിലീപിന്റെ മകള്‍ മീനാക്ഷിയും നാദിര്‍ഷയുടെ മക്കളായ അയിഷയും ഖദീജയുമൊക്കെ നമിതയുടെ അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ നമിതയും മീനാക്ഷിയുമെല്ലാം തിളങ്ങിയിരുന്നു....

ലോക വനിത ദിനം 2021: ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മുതൽ തപ്പട് വരെ കണ്ടിരിക്കേണ്ട സിനിമകൾ

മാർച്ച് 8 നാണ് ലോക വനിത ദിനം ആചരിക്കുന്നത്. ഇന്ത്യൻ സിനിമാലോകം മിക്കപ്പോഴും നായകന്മാരെ കേന്ദ്രികരിച്ച് കൊണ്ടാണ് സിനിമകൾ നിർമ്മിക്കുന്നത്. സ്ത്രീകളെയും അവരുടെ പ്രശ്‍നങ്ങളെയും മറക്കാറുണ്ട്. എന്നാൽ സ്ത്രീകളെയും, അവരുടെ സങ്കീർണ്ണമായ കഥാപാത്രങ്ങളെയും...

അന്താരാഷ്ട്ര വനിതാ ദിനം: അറിയാം ടെക് ലോകത്തെ ശക്തരായ 6 വനിതകളെ

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളെ രണ്ടാം തരക്കാരായി കണ്ടിരുന്ന നാളുകളെ തുടച്ചെറിഞ്ഞ് സമത്വത്തിന്റെ പുത്തൻ ഭാവിയിലേക്കുള്ള ലോകത്തിന്റെ പ്രയാണത്തിൽ ഈ ദിവസത്തിന്റെ പങ്ക് വളരെയേറെ പ്രാധാന്യം നിറഞ്ഞതാണ്. സമൂഹം കല്പിച്ചു നൽകുന്ന...

വെളുത്തിരിക്കണം, ബോളിവുഡ് ഓഡിഷന്‍ അനുഭവങ്ങള്‍ പറഞ്ഞ് എസ്തര്‍

മലയാളികളുടെ പ്രിയ താരമാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തിയ എസ്തര്‍ ഇന്ന് മലയാള സിനിമയിലെ ഭാവി വാഗ്ദാനങ്ങളിലൊന്നാണ്. പഠനത്തിനായി ചെറിയൊരു ഇടവേളയെടുത്ത എസ്തര്‍ ദൃശ്യം 2വിലൂടെ തിരികെ വന്നിരിക്കുകയാണ് ഇപ്പോള്‍. ബാലതാരമായിരുന്ന എസ്തര്‍...