ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റസുഹൃത്തു കൂടിയായ നാദിർഷ ഒരുക്കുന്ന ആദ്യ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ദിലീപ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ കേശു എന്ന 60കാരനായാണ് എത്തുന്നത്. ഉര്‍വശി ദിലീപിന്റെ നായികയായി എത്തുന്നു. ഇരുവരുടെയും വേറിട്ട ലുക്കിലുള്ള ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.
Content Highlight: Location stills of keshu ee veedinte naathan
.