Home Tradition നിലവിളക്ക് തെളിക്കലിന്റെ ഫലമറിയാം
Tradition

നിലവിളക്ക് തെളിക്കലിന്റെ ഫലമറിയാം

 the effect of lamp lighting

Facebook
Twitter
Pinterest
WhatsApp

നിലവിളക്ക് കൊളുത്താത്ത ഹൈന്ദവ ഭവനങ്ങള്‍ വിരളമായിരിക്കും. അത്രയേറെ മംഗളപ്രദവും ഐശ്വര്യസൂചകവുമാണ് നിലവിളക്കെന്നാണ് വിശ്വാസം. ഒരു ഹൈന്ദവനെ സംബന്ധിച്ച്‌ എല്ലാ പൂജാദികര്‍മ്മങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്ന്. ഭഗവതിസേവയിലും മറ്റും ദേവിയെ ആവാഹിക്കുന്നത് നിലവിളക്കിലേക്കാണ്. സമൂഹാര്‍ച്ചനയില്‍ മുന്നിലുള്ള നിലവിളക്കിനെ ഈശ്വരനായി സങ്കല്‍പ്പിച്ച്‌ അര്‍ച്ചന ചെയ്യുന്നു. മനസ്, ബിന്ദു,കല,നാദം, പഞ്ചഭൂതം എന്നിവയുടെ പ്രതീകമായാണ് നിലവിളക്കിനെ കണക്കാക്കുന്നത്. അതേസമയം, അലങ്കാരവിളക്കുകളും തൂക്കുവിളക്കുകളും വീടുകളിലും പൂജാദികാര്യങ്ങളിലും ഉപയോഗിക്കാറില്ല എന്നതും പ്രത്യേകതയാണ്.

നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകള്‍ ഭാഗം ശിവനെയും കുറിക്കുന്നു എന്നാണ് വിശ്വാസം.

രണ്ടു തട്ടുകള്‍ ഉള്ളതും ഓടില്‍ നിര്‍മ്മിച്ചതുമായ നിലവിളക്കാണ് ഭവനങ്ങളില്‍ കത്തിക്കാന്‍ ഉത്തമമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം തിരിതെളിക്കാന്‍. ഇങ്ങനെ ചെയ്താല്‍ ദുഃഖങ്ങള്‍ ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് തെളിയിച്ചാല്‍ കടബാധ്യത തീരും എന്നും ആചാര്യന്മാര്‍ പറയുന്നു. വടക്കുദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ സമ്ബത്ത് വര്‍ദ്ധിക്കുമെന്നും പറയുന്നു. എന്നാല്‍, തെക്ക് നോക്കി നിലവിളക്ക് തെളിയിക്കുന്നത് അശുഭകാര്യങ്ങള്‍ക്ക് ഇടയാക്കുമെന്നും വിശ്വാസം.

Content Highlight:  the effect of lamp lighting

  • Tags
  • \ lighting
  • chandelier
  • indian tradition
  • the art
  • the five demons
  • The mind
  • the point
  • the tone
Facebook
Twitter
Pinterest
WhatsApp
Previous articleമേലൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്ന് കണ്ടെടുത്ത വിഗ്രഹം ശാസ്താവിന്റെതോ, ബുദ്ധന്റേതോ ?
Next articleകേരളത്തിന്റെ ‘കണ്ടം ക്രിക്കറ്റിന്’ കൈയടിച്ച് ഐസിസി

Most Popular

നിറവയറിൽ ഗായികയുടെ കിടിലൻ വർക്കൗട്ട്, വിഡിയോ

ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും...

ടൈഗറും ദിഷയും ഒന്നാകുന്നു?

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. കിടിലന്‍ ആക്ഷനും അടിപൊളി ഡാന്‍സുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളില്‍...

കേരളത്തിന്റെ ‘കണ്ടം ക്രിക്കറ്റിന്’ കൈയടിച്ച് ഐസിസി

ഐസിസി ഫെയ്സ്ബുക്കിൽ പങ്കിട്ട പൈങ്കുളത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം കേരളത്തിലെ കണ്ടം ക്രിക്കറ്റിന് കൈയടിച്ച് ഐസിസിയും. ലോകത്തിലെ ഏത് പ്രദേശത്തേയും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവയ്ക്കാറുള്ള ഐസിസി ഇത്തവണ പങ്കിട്ടത് കേരളത്തിൽ നിന്നുള്ള...

നിലവിളക്ക് തെളിക്കലിന്റെ ഫലമറിയാം

Tradition
നിലവിളക്ക് കൊളുത്താത്ത ഹൈന്ദവ ഭവനങ്ങള്‍ വിരളമായിരിക്കും. അത്രയേറെ മംഗളപ്രദവും ഐശ്വര്യസൂചകവുമാണ് നിലവിളക്കെന്നാണ് വിശ്വാസം. ഒരു ഹൈന്ദവനെ സംബന്ധിച്ച്‌ എല്ലാ പൂജാദികര്‍മ്മങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്ന്. ഭഗവതിസേവയിലും മറ്റും ദേവിയെ ആവാഹിക്കുന്നത് നിലവിളക്കിലേക്കാണ്. സമൂഹാര്‍ച്ചനയില്‍ മുന്നിലുള്ള...