മുൻവശത്തെ വിൻഡ് സ്ക്രീനിന്റെ മധ്യഭാഗത്തായി റിയർവ്യൂ ഗ്ലാസുകളിലാണ് അലങ്കാരവസ്തുക്കളും മാലകളുമെല്ലാം സ്ഥാനം പിടിക്കുക. അതു കൂടാതെ പിൻവശത്തെ ഗ്ലാസിൽ കാഴ്ചമറയ്ക്കുന്ന വിധത്തിൽ വലിയ പാവകളെയും വെക്കുന്നത് പതിവാണ്. അതും കുറ്റകരമാവും. കുഷനുകൾ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്.
കാറുകളിലെ കൂളിങ് പേപ്പറുകളും കർട്ടനുകളും ഒഴിവാക്കാനും കർശനനടപടിയെടുക്കാൻ മോട്ടോർവാഹനവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളുടെ ചില്ലുകൾ പൂർണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകൾ, കൂളിങ് പേപ്പറുകൾ, കർട്ടനുകൾ എന്നിവ ഉപയോഗിക്കാൻപാടില്ല. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് സർക്കാർ നടപടി.
Content Highlight: It is illegal to hang ornaments inside a vehicle that obscure the driver’s view