Home Healthy Family കുഞ്ഞിനെ കുലുക്കുമ്പോള്‍ അപകടം കൂടെയുണ്ട്....

കുഞ്ഞിനെ കുലുക്കുമ്പോള്‍ അപകടം കൂടെയുണ്ട്….

The dangers of raising the baby in the wrong way and shaking the baby

Facebook
Twitter
Pinterest
WhatsApp

കുഞ്ഞുങ്ങളെ ലാളിയ്ക്കാനും കളിപ്പിയ്ക്കാനും ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. കുഞ്ഞിനെ കയ്യിലെടുത്ത് പല തരത്തില്‍ കളിപ്പിയ്ക്കുന്നവരുണ്ട്. പലരും കുഞ്ഞുങ്ങളെ കയ്യില്‍ കിട്ടിയാല്‍ പൊതുവേ കളിപ്പിയ്ക്കുന്ന ഒരു വഴിയാണ് കുലുക്കുക എന്നത്. കുഞ്ഞിനെ എടുത്ത് കുലക്കുന്നതിന് പുറമേ മുകളിലേയ്ക്കിട്ട് സ്‌നേഹം പ്രകടിപ്പിയ്ക്കുന്നവരും കുറവല്ല. ഇത് അപകടം എന്നു പറയുമ്പോള്‍ സൂക്ഷിച്ചു ചെയ്താല്‍ പോരേ എന്ന മട്ടാണ് പലര്‍ക്കും. എന്നാല്‍ കുഞ്ഞിനെ ഇതേ രീതിയില്‍ മുകളിലേയ്ക്കിടുന്നതും കുഞ്ഞിനെ കുലക്കുന്നതുമൊന്നും വരുത്തുന്ന അപകടങ്ങള്‍ ചെറുതല്ല.
വാല്‍സല്യത്തിന്റെ പേരില്‍ നാം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ കുഞ്ഞിനെ ആപത്തിലേയ്ക്ക് നയിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തെ, ആയുസിനെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യുന്നു. ഷേക്കണ്‍ ബേബി സിന്‍ഡ്രോം എന്ന അവസ്ഥ തന്നെ ഇതു കൊണ്ടുണ്ടാകുന്നു.
കുട്ടികളെ പിടിച്ചു കുലുക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ ഷേകൺ ബേബി സിൻഡ്രോം എന്നാണ് പറയുന്നത്. മൂന്ന് കാര്യങ്ങളാണ് ഇത് മൂലം ശരീരത്തിൽ പ്രധാനമായും സംഭവിക്കുന്നത്. കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിയ്ക്കുക, ഉണര്‍ന്നിരിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക, ശ്വസന പ്രശ്‌നം, ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക, ഛര്‍ദി, ചര്‍മം നീല നിറത്തിലോ വിളറിയോ ആകുക, പാരലൈസിസ്, കോമ, മസ്തിഷ്‌കാഘാതം എന്നിവയെല്ലാം തന്നെ ഇതിന്റെ ഭാഗമായി കുഞ്ഞിന് അനുഭവപ്പെടാം. അവ ഏതൊക്കെയാണെന്ന് നോക്കാം. കുഞ്ഞുങ്ങളുടെ തലച്ചോറും തലയോട്ടിയും

കുഞ്ഞുങ്ങളുടെ തലച്ചോറും തലയോട്ടിയും പൂർണ്ണ വളർച്ചയെത്തിയിട്ടില്ലാത്തതും വളരെ മൃദുലവുമാണ്. തലച്ചോറ് തലയോട്ടിയിലേക്ക് പൂർണ്ണമായി ഘടിപ്പിക്കപ്പെട്ടിട്ടില്ല. കഴുത്തിലെ പേശികളും ശക്തി പ്രാപിച്ചിട്ടില്ല. കുട്ടിയെ കൈയിലെടുത്തു കുലുക്കുമ്പോൾ അല്ലെങ്കിൽ മുകളിലേക്ക് എറിയുമ്പോൾ കുട്ടിയുടെ തലച്ചോറിലെ ആന്തരിക കവചത്തിനുള്ളിൽ രക്ത മുഴ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് (രക്തം കട്ട പിടിച്ചുള്ള അവസ്ഥ). കുട്ടിയെ ഇത്തരത്തിൽ കളിപ്പിക്കുമ്പോൾ പലപ്പോഴും കണ്ണിലെ രക്തക്കുഴലിന് പൊട്ടലുണ്ടാകാനുള്ള സാധ്യതത വളരെ കൂടുതലാണ്. ഇത്തരത്തിലുണ്ടാകുമ്പോൾ കണ്ണിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുഞ്ഞിനെ ഇപ്രകാരമെടുത്ത് കുലുക്കുമ്പോള്‍ കുഞ്ഞിന്റെ തലയോട്ടിയിലെ തലച്ചോര്‍ മുന്നിലേയ്ക്കും പുറകിലേയ്ക്കും നിങ്ങുന്നു. ഇതാണ് പ്രശ്‌നമുണ്ടാക്കുന്നത്.

 

 

കുട്ടികളെ എടുത്ത് മുകളിലേക്ക് എറിയുമ്പോഴോ അല്ലെങ്കിൽ തല കുടുക്കുകയോ ചെയ്യുമ്പോൾ കുട്ടിയുടെ തലച്ചോറിനുള്ളിൽ നീര് കെട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ സംഭവിക്കുമ്പോൾ ബാഹ്യമായി ഒരു ലക്ഷണവും കാണില്ല. പലപ്പോഴും ഇത് മരണത്തിലേക്ക് വരെ എത്തിച്ചേക്കാം. കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെടുക, പെരുമാറ്റ, പഠന വൈകല്യങ്ങള്‍, ബുദ്ധിക്കുറവ്, സെറിബ്രല്‍ പാര്‍സി എന്നിവയെല്ലാം തന്നെ ഇതു കാരണമുണ്ടാകാറുണ്ട്. അത് കൊണ്ട് കളിപ്പിക്കാൻ വേണ്ടി കുട്ടികളെ ഇത്തരത്തിൽ ചെയ്യുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് നമ്മുടെ കയ്യില്‍ നിന്നും തന്നെ വരുന്ന അബദ്ധമായതിനാല്‍ ഇത്തരം കാര്യങ്ങള്‍ കുഞ്ഞുങ്ങളോട് ചെയ്യാതിരിയ്ക്കുകയെന്നതാണ് പ്രധാനം. കുഞ്ഞുങ്ങളെ കളിപ്പിയ്ക്കുന്നത് ഏറ്റവും സുരക്ഷിതമായി വേണം. കുഞ്ഞുങ്ങളെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് മുന്നോട്ടും പിന്നോടും ആയുന്നതു കൊണ്ട് കുഴപ്പമില്ല, എന്നാല്‍ കുഞ്ഞിനെ തനിയെ ഇതേ രീതിയില്‍ മുന്നോട്ടും പിന്നോട്ടും ആട്ടരുത്. കുഞ്ഞിന്റെ തലച്ചോര്‍ ഉറയ്ക്കാത്തതിനാല്‍ തന്നെ ഇതിനുണ്ടാകുന്ന കോട്ടമാണ് ഏറ്റവും പ്രധാന പ്രശ്‌നം.

Content Highlight: The dangers of raising the baby in the wrong way and shaking the baby

  • Tags
  • baby health
  • baby skull
  • brain
  • child health
  • dangers
  • kids
  • Shaken Baby Syndrome
  • skull
Facebook
Twitter
Pinterest
WhatsApp

Most Popular

പ്രിയങ്ക ചോപ്ര ഗർഭിണി? 

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തിം കൈനിറയെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതിൽ ഉപരി സമൂഹിക വിഷയങ്ങളിലും നടി തന്റെ നിലപാട് തുറന്നടിച്ച് രംഗത്തെത്താറുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്ന് ബോളിവുഡിലെത്തിയ...

മീന പഠിപ്പ് നിർത്തിയത് ഇതിനോ?

  ദൃശ്യം 2വിലൂടെ മലയാളത്തില്‍ വീണ്ടും ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് മീന. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത...

ശാലിനിയും അജിത്തും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിന്റെ വിജയരഹസ്യം

മലയാളക്കരയില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും ചേര്‍ന്നുണ്ടാക്കിയ ഓളം ഇന്നും സിനിമാപ്രേമികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. അനിയത്തിപ്രാവും നിറവും തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ഭാഗ്യ ജോഡിയായിരുന്നു ഇരുവരും. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ഉണ്ടാവുമെന്ന്...

‘ഫാമിലിമാൻ’ ഒരുക്കിയ രാജ്, ഡികെയുടെ അടുത്ത വെബ് സീരീസ്; 

ആമസോൺ പ്രൈമിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വെബ് സീരീസായ 'ദി ഫാമിലി മാൻ'ന് ശേഷം രാജും ഡികെയും ഒരുക്കുന്ന അടുത്ത വെബ് സീരീസ് വരുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത രസകരമായ ഡ്രാമ ത്രില്ലര്‍ സീരീസിൽ ഷാഹിദ്...