Home Business സ്മാർട്ട് വെപ്പൺ പരീക്ഷണം വിജയകരം; ആകാശപ്പോരിന് കരുത്തേകി എച്ച്എഎൽ
Technology

സ്മാർട്ട് വെപ്പൺ പരീക്ഷണം വിജയകരം; ആകാശപ്പോരിന് കരുത്തേകി എച്ച്എഎൽ

HAL strengthens air warfare

Facebook
Twitter
Pinterest
WhatsApp

വ്യോമസേനയുടെ ആകാശ യുദ്ധത്തിന് ശക്തി പകർന്ന് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡ്(എച്ച്എഎൽ). ഹോക്ക്-ഐ പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ(എസ്എഎഡ്ബ്ല്യു) എച്ച്എഎൽ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് നിന്നും ഹോക്ക്-ഐ വിമാനം ഉപയോഗിച്ചാണ് പരീക്ഷണം നടന്നത്.

വിരമിച്ച വിംഗ് കമാൻഡർമാരായ പി.അവാസ്തി, എം. പട്ടേൽ എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച രീതിയിലാണ് പരീക്ഷണം നടന്നതെന്നും എല്ലാ ലക്ഷ്യങ്ങളും കൃത്യമായി ഭേദിച്ചെന്നും എച്ച്എഎൽ അറിയിച്ചു. 100 കിലോ മീറ്റർ അകലെയുള്ള ശത്രുക്കളുടെ വസ്തുവകകളെ കണ്ടെത്തി നശിപ്പിക്കുമെന്നതാണ് ആന്റി എയർഫീൽഡ് വെപ്പണുകളുടെ പ്രത്യേകത.

വിജയകരമായി പരീക്ഷിച്ച ആന്റി എയർഫീൽഡ് വെപ്പണുകൾക്ക് 125 കിലോ ഗ്രാം ഭാരമുണ്ട്. ഇതാദ്യമായാണ് ഇന്ത്യൻ നിർമ്മിത ഹോക്ക്-എംകെ132ൽ നിന്നും സ്മാർട്ട് വെപ്പൺ പരീക്ഷിക്കുന്നത്. നേരത്തെ, ജാഗ്വാർ എയർക്രാഫ്റ്റുകളിൽ നിന്നും ഇവ വിജയകരമായി വിക്ഷേപിച്ചിരുന്നു. 100 കിലോ മീറ്ററിനുള്ളിലുള്ള ശത്രുക്കളുടെ റഡാറുകൾ, ബങ്കറുകൾ, റൺവേകൾ എന്നിവ തകർക്കുകയാണ് സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പണുകളുടെ ചുമതല.

Content Highlight: HAL strengthens air warfare

 

  • Tags
  • ANTI AIRFIELD WEAPON
  • HAWK I
  • HINDUSTHAN AERONAUTICAL LIMITED
Facebook
Twitter
Pinterest
WhatsApp

Most Popular

സ്മാർട്ട് വെപ്പൺ പരീക്ഷണം വിജയകരം; ആകാശപ്പോരിന് കരുത്തേകി എച്ച്എഎൽ

വ്യോമസേനയുടെ ആകാശ യുദ്ധത്തിന് ശക്തി പകർന്ന് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡ്(എച്ച്എഎൽ). ഹോക്ക്-ഐ പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ(എസ്എഎഡ്ബ്ല്യു) എച്ച്എഎൽ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് നിന്നും ഹോക്ക്-ഐ വിമാനം ഉപയോഗിച്ചാണ്...

സീതയായി ദീപിക, രാവണനായി ഹൃത്വിക് റോഷൻ, രാമനാകുന്നത് തെന്നിന്ത്യൻ സൂപ്പർ താരം

ദീപിക പദുകോൺ ഹൃത്വിക് റോഷൻ പ്രധാന വേഷത്തിലെത്തുന്ന രാമായണം 3 ഡി ചിത്രത്തിനെ കുറിച്ചുള്ള വാർത്ത ബോളിവുഡിൽ വലിയ ചർച്ചായായിരിക്കുകയാണ്. മധു മന്തേന സംവിധാന ചെയ്യുന്ന ചിത്രത്തിൽ സീതയായിട്ടാണ് ദീപിക എത്തുന്നത്. ഇപ്പോഴിത...

20 വര്‍ഷമായി ജോലി ചെയ്ത സ്ത്രീക്ക് ഉടമസ്ഥരുടെ സ്‌നേഹസമ്മാനം; നഗരമധ്യത്തില്‍ വമ്പന്‍ വീട്

  ലോകത്ത് ഉടനീളം കൊറോണ പടർന്നു പിടിച്ചതോടെ ധാരാളം ആളുകൾ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തികമായി തകർന്നവരും താമസസ്ഥലം നഷ്ടമായവരും ഒരുപാടുണ്ട്. എന്നാൽ അങ്ങനെയുള്ള സങ്കടങ്ങൾക്കിടയിൽ കഷ്ടപ്പാടുകൾ നേരിടുന്നവർക്ക് കൈത്താങ്ങാവുന്നവരുടെ...

ജീവൻ കൊടുത്തും പശുക്കളെ സംരക്ഷിക്കുന്ന ഒരു സമൂഹം, പശുക്കളാണ് ഇവർക്ക് എല്ലാം; കാണാം ചിത്രങ്ങൾ

Eco Watch
ദക്ഷിണ സുഡാനിലെ ഒരു ഗോത്രവർ​ഗമാണ് മുണ്ടാരി. പശുക്കളെ മേച്ചുനടക്കുന്ന ഒരു ഗോത്ര സമൂഹമാണ് അത്. പശുക്കളുമായി അവർക്ക് വല്ലാത്ത ഒരു ആത്മബന്ധമാണ്. സ്വന്തം ജീവനേക്കാൾ വലുതാണ് അവർക്ക് തങ്ങളുടെ കന്നുകാലികൾ. അവിടെ എവിടെ...