Home news 20 വര്‍ഷമായി ജോലി ചെയ്ത സ്ത്രീക്ക് ഉടമസ്ഥരുടെ സ്‌നേഹസമ്മാനം; നഗരമധ്യത്തില്‍ വമ്പന്‍ വീട്

20 വര്‍ഷമായി ജോലി ചെയ്ത സ്ത്രീക്ക് ഉടമസ്ഥരുടെ സ്‌നേഹസമ്മാനം; നഗരമധ്യത്തില്‍ വമ്പന്‍ വീട്

Cleaner Who Served Apartment Building for 20 years was Gifted Penthouse by owner

Facebook
Twitter
Pinterest
WhatsApp

 

ലോകത്ത് ഉടനീളം കൊറോണ പടർന്നു പിടിച്ചതോടെ ധാരാളം ആളുകൾ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തികമായി തകർന്നവരും താമസസ്ഥലം നഷ്ടമായവരും ഒരുപാടുണ്ട്. എന്നാൽ അങ്ങനെയുള്ള സങ്കടങ്ങൾക്കിടയിൽ കഷ്ടപ്പാടുകൾ നേരിടുന്നവർക്ക് കൈത്താങ്ങാവുന്നവരുടെ കഥകളും ധാരാളം കേട്ടിരുന്നു. അത്തരമൊരു സംഭവമാണ് ഇപ്പോൾ റെഡിറ്റിൽ വൈറലാകുന്നത്.

ന്യൂയോർക്കിലെ സമ്പന്നമായ ഒരു അപ്പാർട്ടുമെന്റിലെ ജോലിക്കാരിയായിരുന്ന സ്ത്രീക്ക് ആ കെട്ടിടത്തിലെ തന്നെ ഏറ്റവും വിലപിടുപ്പുള്ള ഒരു വമ്പൻ അപ്പാർട്ട്മെന്റ് സമ്മാനിച്ച ഉടമസ്ഥരുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. റോസ എന്ന യുവതിയാണ് ആ ഭാഗ്യവതി.

20 വർഷമായി റോസ ഈ അപ്പാർട്ട്മെന്റിൽ ക്ലീനറായി ജോലി ചെയ്യുകയാണ്. കോവിഡ് സമയത്ത് അവൾക്ക് ജോലി നഷ്ടമായി. എന്നാൽ ഈ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ആളുകൾ റോസയെ വളരെയധികം സ്നേഹിക്കുന്നുവെന്നും അവർക്കായി എന്തെങ്കിലും ചെയ്യാൻ അവർ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്.

റോസയ്ക്ക് ഒരു വലിയ സർപ്രൈസാണ് ഉടമസ്ഥർ ഒരുക്കിയത്. വീട് വൃത്തിയാക്കാനെന്ന പേരിലാണ് ഇവരെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. നാല് മുറികളും മൂന്ന് ബാത്ത്റൂമുകളും ഒരു ടെറസുമുള്ള മനോഹരമായ അപ്പാർട്ട്മെന്റ് റോസ് ചുറ്റി കാണാൻ ആരംഭിച്ചു. വീട് ചുറ്റിക്കണ്ട് തിരിച്ച് വന്ന റോസയോട് അടുത്ത രണ്ട് വർഷത്തേക്ക് ഈ വീട് റോസക്ക് ഉപയോഗിക്കാമെന്ന് ഉടമസ്ഥർ പറയുകയായിരുന്നു.

https://youtu.be/SVIJzM-Ep2Y

രേഖയിൽ ഒപ്പിട്ട് താക്കോൽ എടുക്കുകയല്ലാതെ ഒരു രുപ പോലും നൽകേണ്ടതില്ലെന്നും ഉടമസ്ഥർ 20 വർഷമായി വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ച കെട്ടിടത്തിലെ ആളുകളിൽ നിന്നുള്ള നന്ദിയുടെ ഒരു അടയാളം മാത്രമാണിതെന്നും ഉടമസ്ഥർ റോസയോട് പറയുന്നത് കാണാം. റോസ അവിടെ ഉണ്ടായിരുന്നവർക്ക് നന്ദി പറയുമ്പോൾ സന്തോഷം കൊണ്ട് കരയുന്നതും വീഡിയോയിലുണ്ട്.

Content Highlight: Cleaner Who Served Apartment Building for 20 years was Gifted Penthouse by owner

  • Tags
  • apartment
  • maid was given penthouse
  • new york
Facebook
Twitter
Pinterest
WhatsApp

Most Popular

സീതയായി ദീപിക, രാവണനായി ഹൃത്വിക് റോഷൻ, രാമനാകുന്നത് തെന്നിന്ത്യൻ സൂപ്പർ താരം

ദീപിക പദുകോൺ ഹൃത്വിക് റോഷൻ പ്രധാന വേഷത്തിലെത്തുന്ന രാമായണം 3 ഡി ചിത്രത്തിനെ കുറിച്ചുള്ള വാർത്ത ബോളിവുഡിൽ വലിയ ചർച്ചായായിരിക്കുകയാണ്. മധു മന്തേന സംവിധാന ചെയ്യുന്ന ചിത്രത്തിൽ സീതയായിട്ടാണ് ദീപിക എത്തുന്നത്. ഇപ്പോഴിത...

20 വര്‍ഷമായി ജോലി ചെയ്ത സ്ത്രീക്ക് ഉടമസ്ഥരുടെ സ്‌നേഹസമ്മാനം; നഗരമധ്യത്തില്‍ വമ്പന്‍ വീട്

  ലോകത്ത് ഉടനീളം കൊറോണ പടർന്നു പിടിച്ചതോടെ ധാരാളം ആളുകൾ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തികമായി തകർന്നവരും താമസസ്ഥലം നഷ്ടമായവരും ഒരുപാടുണ്ട്. എന്നാൽ അങ്ങനെയുള്ള സങ്കടങ്ങൾക്കിടയിൽ കഷ്ടപ്പാടുകൾ നേരിടുന്നവർക്ക് കൈത്താങ്ങാവുന്നവരുടെ...

ജീവൻ കൊടുത്തും പശുക്കളെ സംരക്ഷിക്കുന്ന ഒരു സമൂഹം, പശുക്കളാണ് ഇവർക്ക് എല്ലാം; കാണാം ചിത്രങ്ങൾ

Eco Watch
ദക്ഷിണ സുഡാനിലെ ഒരു ഗോത്രവർ​ഗമാണ് മുണ്ടാരി. പശുക്കളെ മേച്ചുനടക്കുന്ന ഒരു ഗോത്ര സമൂഹമാണ് അത്. പശുക്കളുമായി അവർക്ക് വല്ലാത്ത ഒരു ആത്മബന്ധമാണ്. സ്വന്തം ജീവനേക്കാൾ വലുതാണ് അവർക്ക് തങ്ങളുടെ കന്നുകാലികൾ. അവിടെ എവിടെ...

‘ഗോ ബാക്ക് മോദി’, ബിജെപിയുടെ പരാതിയിൽ നടി ഓവിയ ഹെലനെതിരെ കേസ്

തെന്നിന്ത്യൻ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ കേസ്. ഗോ ബാക്ക് മോദി ഹാഷ്ടാഗ് ക്യാംപയിന്റെ പേരിലാണ് കേസ്. ബിജെപി തമിഴ്നാട് നേതൃത്വത്തിന്റെ പരാതിയിൽ ചെന്നൈ എക്മോർ പൊലീസാണ് കേസ് എടുത്തത്. 69A IT...