സിനിമകളിൽ സജീവമല്ലെങ്കിൽ കൂടി ഏരെ ആരാധകരുള്ള താരപുത്രിയാണ് നടൻ മോഹൻലാലിന്റെ മകള്‍ വിസ്മയ. ചിത്രങ്ങളുടേയും എഴുത്തിന്റേയും ലോകത്താണ് വിസ്മയ. ഇൻസ്റ്റയിൽ സജീവമായ വിസ്മയയ്ക്ക് നിരവധി ഫോളോവേഴ്സുണ്ട്. താൻ വരച്ച ചിത്രങ്ങളും തന്റെ മാര്‍ഷൽ ആര്‍ട്സ് പരിശീലന വീഡിയോകളുമൊക്കെ ഇടയ്ക്കിടയ്ക്ക് വിസ്മയ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ വിസ്മയ എഴുതിയ കവിതാസമാഹാരം ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ ഫെബ്രുവരി 14ന് പ്രണയദിനത്തിൽ പ്രകാശനം ചെയ്യുന്നതായി അറിയിച്ചിരിക്കുകയാണ്. പെൻഗ്വിൻ ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. പ്രീ ഓര്‍ഡറിന് ഇൻസ്റ്റ ബയോയിൽ ലിങ്കും താരപുത്രി പങ്കുവെച്ചിട്ടുണ്ട്.
Content Highlight: ‘Grains of Stardust’ written by Vismaya Mohanlal on Valentine’s Day
.