Home Foodie Time ചപ്പാത്തി രാത്രിയില്‍ അല്ല കഴിയ്‌ക്കേണ്ടത്..

ചപ്പാത്തി രാത്രിയില്‍ അല്ല കഴിയ്‌ക്കേണ്ടത്..

The right time and  when to eat chapati to  lose weight

Facebook
Twitter
Pinterest
WhatsApp

തടി കുറയ്ക്കാന്‍ രാത്രിയില്‍ ചപ്പാത്തി കഴിയ്ക്കുന്നവരാണോ, എന്നാല്‍ രാത്രിയില്‍ അല്ല കഴിയ്‌ക്കേണ്ടത്. ഏതു സമയത്താണ് ചപ്പാത്തി കഴിയ്‌ക്കേണ്ടതെന്നറിയൂ.

ആരോഗ്യകരമായ ഭക്ഷണത്തില്‍ പൊതുവേ ചപ്പാത്തിയ്ക്ക് കാര്യമായ സ്ഥാനമുണ്ട്. പ്രത്യേകിച്ചും അരിയാഹാരം ദോഷമാകുന്നവര്‍ക്ക്. ഇതില്‍ പ്രമേഹ രോഗികള്‍ പെടും. തടി അധികമുള്ളവര്‍ പെടും. കാര്‍ബോഹൈഡ്രറ്റുകളുടെ ഉറവിടമാണ് ചോറ് എന്നതിനാല്‍ തന്നെ ഇത് തടിയും പ്രമേഹവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിന് പകരം മിക്കവാറും പേര്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് ചപ്പാത്തിയെന്നത്. ചപ്പാത്തി കഴിച്ച് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുണ്ട്. ഇതിനായി പലരും രാത്രിയാണ് ചപ്പാത്തി കഴിയ്ക്കാറ്. ചപ്പാത്ത കഴിയ്ക്കുന്നത് പ്രമേഹ രോഗികളും പലപ്പോഴും രാത്രിയായിരിയ്ക്കും. തടി കുറയ്ക്കാന്‍ കഴിയ്‌ക്കേണ്ട സമയവും എണ്ണവുമെല്ലാമുണ്ട്. ഇതെക്കുറിച്ചറിയൂ. ചോറിന് പകരം ചപ്പാത്തി എന്നു കരുതി വലിച്ചു വാരി കഴിച്ചിട്ട് കാര്യമില്ല. മിതത്വം എന്നത് ഇതിലും പ്രധാനമാണ്. ചപ്പാത്തിയില്‍ ധാരാളം നാരുകളും പ്രോട്ടീനുകളുമുണ്ട്. ഇതാണ് ഇത് തടി കുറയ്ക്കാന്‍ മികച്ചതാണന്നെു പറയുന്നത്. എന്നു കരുതി ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഇല്ലെന്ന് പറയാനാകില്ല. 6 ഇഞ്ച് ചപ്പാത്തിയില്‍ 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, 3 ഗ്രാം പ്രോട്ടീന്‍, .4 ഗ്രാം നാരുകള്‍ എ്ന്നിവയാണ് അടങ്ങിയിരിയ്ക്കുന്നത്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരെങ്കില്‍ 250 ഗ്രാം ആകെ കാര്‍ബോഹൈഡ്രേറ്റ് മാത്രമേ ശരീരത്ില്‍ എത്താനാകൂ. ഇതില്‍ 75 ഗ്രാം ചപ്പാത്തിയില്‍ നിന്നെന്നു വയ്ക്കുക, അപ്പോള്‍ ദിവസം അഞ്ച് ചപ്പാത്തിയേ കഴിയ്ക്കാനാകൂ. കാര്‍ബോഹൈഡ്രേറ്റ് മുഴുവന്‍ ചപ്പാത്തിയില്‍ നിന്നെങ്കില്‍, അതായത് ചപ്പാത്തിയില്‍ നിന്നൊഴിയെ യാതൊരു തരത്തിലെ കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തില്‍ എത്തുന്നില്ലെങ്കില്‍ ദിവസവും 15-16 ചപ്പാത്തി വരെയാകാം. പ്ഞ്ചസാര, പാല്‍, സോഡ, അരി തുടങ്ങിയ പല ഭക്ഷ്യ വസ്തുക്കളിലും കാര്‍ബോഹൈഡ്രേറ്റുകളുണ്ട്. ഇവയെല്ലാം കഴിയ്ക്കുന്നതും ഇത് വര്‍ദ്ധിപ്പിയ്ക്കുമെന്നോര്‍ക്കുക.

Content Highlight: The right time and  when to eat chapati to  lose weight.

  • Tags
  • CARBOHYDRATES
  • CHAPATHI
  • DIETING
  • FIBRE DIET
  • PROTEIN DIET
  • WEIGHT LOSS
Facebook
Twitter
Pinterest
WhatsApp

Most Popular

ചപ്പാത്തി രാത്രിയില്‍ അല്ല കഴിയ്‌ക്കേണ്ടത്..

തടി കുറയ്ക്കാന്‍ രാത്രിയില്‍ ചപ്പാത്തി കഴിയ്ക്കുന്നവരാണോ, എന്നാല്‍ രാത്രിയില്‍ അല്ല കഴിയ്‌ക്കേണ്ടത്. ഏതു സമയത്താണ് ചപ്പാത്തി കഴിയ്‌ക്കേണ്ടതെന്നറിയൂ. ആരോഗ്യകരമായ ഭക്ഷണത്തില്‍ പൊതുവേ ചപ്പാത്തിയ്ക്ക് കാര്യമായ സ്ഥാനമുണ്ട്. പ്രത്യേകിച്ചും അരിയാഹാരം ദോഷമാകുന്നവര്‍ക്ക്. ഇതില്‍ പ്രമേഹ രോഗികള്‍...

സാരിയിൽ അതിസുന്ദരിയായി ശിവദ;

  നടി ശിവദ തെന്നിന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയമായ സാന്നിധ്യമാണ്. 'സു സു സുധി വാത്മീകം', 'ഇടി', 'ലൂസിഫര്‍' എന്നീ സിനിമകളിലൂടെയാണ് ശിവദ മലയാള സിനിമാ ലോകത്ത് ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം...

സുസ്മിതയെക്കുറിച്ച് കാമുകന്‍

ബോളിവുഡ് താരം സുസ്മിത സെന്നുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായി കാമുകന്‍ റൊഹ്മാന്‍ ഷോള്‍. സുസ്മിതയെ കണ്ടുമുട്ടിയത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നാണ് റൊഹ്മാന്‍ പറയുന്നത്. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെയിരിക്കാനും ജീവിതത്തെ ബഹുമാനിക്കാനും പഠിച്ചത് സുസ്മിതയില്‍...

ഫോട്ടോഗ്രാഫറേ! അത്രയ്ക്ക് ക്ലോസ്-അപ്പ് വേണ്ട, നല്ല ഇടി കിട്ടും

Troll Corner
  വിവാഹങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ഫോട്ടോകൾ. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തം തീർച്ചയായും ക്യാമെറയിലാക്കാൻ നാമെല്ലാവരും ശ്രമിച്ചിട്ടുണ്ടാവും. വെഡ്‌ഡിങ് ഫോട്ടോഗ്രാഫി അതുകൊണ്ട് തന്നെ തഴച്ചുവളർന്നിട്ടുണ്ട്. ഇന്ന് ഫോട്ടോഗ്രാഫർമാർ പറയുന്നതുപോലെ പോസ് ചെയ്തും, ചിരിച്ചും, കളിച്ചും...