ഫർഹാൻ അക്തറിന്റെ (Farhan Akhtar) ഏറ്റവും പുതിയ ചിത്രമായ തൂഫാന്റെ ടീസർ പുറത്തിറങ്ങി. ഭാഗ് മിൽക്ക ഭാഗ്, രംഗ് ദേ ബസന്തി എന്നീ സിനിമാക്കാർ സംവിധാനം ചെയ്ത രാകേഷ് ഓം മെഹ്റയാണ് തൂഫാനും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം മെയ് 21ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. എക്സൽ എന്റർടൈൻമെന്റും ROMP പിക്ചർഴ്സും സംയുക്തമായി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
It fills me with immense joy to give you the first glimpse of a film into which we poured all our love, passion, exuberance, madness even. It truly is a labour of love and today I am so excited to share it with you.
Here’s presenting the #ToofaanTeaser 🥊https://t.co/lAus0P8sAo— Farhan Akhtar (@FarOutAkhtar) March 12, 2021
ചിത്രത്തിന്റെ ടീസറിൽ Teaser ഫർഹാൻ അവതരിപ്പിക്കുന്ന അജ്ജു ഭായിയുടെ ജീവിതത്തിലെ ചില രംഗങ്ങളാണ് കൊടുത്തിരിക്കുന്നത്. ഡോങ്ഗ്രിയിൽ നിന്നുള്ള ഒരു ഗുണ്ടയായി ആണ് ഫര്ഹാന് എത്തുന്നത്. എന്നാൽ ബോക്സർ ആകാൻ തീരുമാനിക്കുന്നതോടെ ഫർഹാന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. കാമുകിയായി എത്തുന്ന മൃണാലും ട്രെയ്നറായ പരേഷും എങ്ങനെ സഹായിക്കുന്നുവെന്നും ചിത്രത്തിൽ പറയുന്നു.
Content Highlight: Farhan Akhtar movie Toofaan’s teaser