Home Bollywood സുശാന്തിന് ലഹരിയെത്തിച്ചത് റിയ ചക്രബർത്തി, പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ; കുറ്റപത്രത്തിൽ ദീപികയും

സുശാന്തിന് ലഹരിയെത്തിച്ചത് റിയ ചക്രബർത്തി, പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ; കുറ്റപത്രത്തിൽ ദീപികയും

Riya Chakraborty gave drugs to Sushant ; Deepika in the chargesheet

Facebook
Twitter
Pinterest
WhatsApp
 ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുശാന്തിന് ലഹരിമരുന്ന് എത്തിക്കുന്നതിൽ താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തി നിർണായക പങ്കു വഹിച്ചെന്നാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രത്തിൽ പറയുന്നത്. കൂടാതെ ബോളിവുഡ് നടിമാരായ ദീപിക പദുക്കോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്.

റിയ, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മുൻ മാനേജർ, വീട്ടുജോലിക്കാർ, ലഹരി ഇടപാടുകാർ എന്നിവരടക്കം 33 പേർക്കെതിരെയാണ് 11,700 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അനുബന്ധ രേഖകൾ കൂടിച്ചേരുമ്പോൾ 40,000 പേജിൽ അധികമാകും. കുറ്റപത്രത്തിനൊപ്പം ഡിജിറ്റൽ തെളിവുകളും എന്‍ഡിപിഎസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അവകാശപ്പെടുന്നു.

ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളമാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ 200ലേറെ പേരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂണിലാണ് നടൻ സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തത്. നടൻ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആഗസ്റ്റിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസ് ഏറ്റെടുത്തത്.

Content Highlight: Riya Chakraborty gave drugs to Sushant ; Deepika in the chargesheet

  • Tags
  • Bollywood
  • deepika padukone
  • drugs
  • riya chakraborthy
  • Sushant Singh Rajput
Facebook
Twitter
Pinterest
WhatsApp

Most Popular

നിറവയറിൽ ഗായികയുടെ കിടിലൻ വർക്കൗട്ട്, വിഡിയോ

ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും...

ടൈഗറും ദിഷയും ഒന്നാകുന്നു?

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. കിടിലന്‍ ആക്ഷനും അടിപൊളി ഡാന്‍സുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളില്‍...

കേരളത്തിന്റെ ‘കണ്ടം ക്രിക്കറ്റിന്’ കൈയടിച്ച് ഐസിസി

ഐസിസി ഫെയ്സ്ബുക്കിൽ പങ്കിട്ട പൈങ്കുളത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം കേരളത്തിലെ കണ്ടം ക്രിക്കറ്റിന് കൈയടിച്ച് ഐസിസിയും. ലോകത്തിലെ ഏത് പ്രദേശത്തേയും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവയ്ക്കാറുള്ള ഐസിസി ഇത്തവണ പങ്കിട്ടത് കേരളത്തിൽ നിന്നുള്ള...

നിലവിളക്ക് തെളിക്കലിന്റെ ഫലമറിയാം

Tradition
നിലവിളക്ക് കൊളുത്താത്ത ഹൈന്ദവ ഭവനങ്ങള്‍ വിരളമായിരിക്കും. അത്രയേറെ മംഗളപ്രദവും ഐശ്വര്യസൂചകവുമാണ് നിലവിളക്കെന്നാണ് വിശ്വാസം. ഒരു ഹൈന്ദവനെ സംബന്ധിച്ച്‌ എല്ലാ പൂജാദികര്‍മ്മങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്ന്. ഭഗവതിസേവയിലും മറ്റും ദേവിയെ ആവാഹിക്കുന്നത് നിലവിളക്കിലേക്കാണ്. സമൂഹാര്‍ച്ചനയില്‍ മുന്നിലുള്ള...