ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ദീപിക പദുക്കോൺ. കഴിഞ്ഞ ദിവസം മുംബൈയിൽ ഭക്ഷണം കഴിക്കാനെത്തിയ താരം ആരാധകരുടെ ശക്തി അറിഞ്ഞു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ താരത്തെ ജനക്കൂട്ടം വളയുകയായിരുന്നു. കൂട്ടത്തിൽ ഒരു സ്ത്രീ ദീപികയുടെ ബാഗിൽ കയറി പിടിച്ചു വലിച്ചതോടെ വളരെ കഷ്ടപ്പെട്ടാണ് താരം കാറിൽ കയറിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്റെ വിഡിയോ.
വ്യാഴാഴ്ചയാണ് ഖറിലെ ഹോട്ടലില്‍ താരം എത്തയത്. കറുത്ത ഡെനിമും വൈറ്റ് ടോപ്പും അതിനൊപ്പം വെറ്റും ഗ്രേയും ചേര്‍ന്ന ഷ്രഗും ധരിച്ചാണ് താരം എത്തിയത്. ഇതിനൊപ്പം ചുവന്ന വണ്‍സൈഡ് ബാഗും താരം അണിഞ്ഞിരുന്നു. താരം എത്തിയതറിഞ്ഞ് ആരാധകര്‍ കൂടിയിരുന്നു. നിറഞ്ഞ ചിരിയോടൊണ് ആരാധകരെ അഭിവാദ്യം ചെയ്ത് കാറില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു താരം. അതിനിടെയാണ് ടിഷ്യു വില്‍ക്കുന്ന യുവതി താരത്തിന്റെ ബാഗ് പിടിച്ചു വലിച്ചത്. താരത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ കഷ്ടപ്പെട്ടാണ് ദീപിയെ ജനക്കൂട്ടത്തിന് ഇടയില്‍ നിന്ന് രക്ഷിച്ച് കാറില്‍ കയറ്റിയത്.
View this post on Instagram
Content Highlight: Fan snatches Deepika Padukone’s bag as she steps out for dinner