Home Bollywood കത്രീന കൈഫിന്റെ അപര എന്ന ഇമേജ്‌ കരിയറിനെ ബാധിച്ചു;  സറീൻ ഖാൻ

കത്രീന കൈഫിന്റെ അപര എന്ന ഇമേജ്‌ കരിയറിനെ ബാധിച്ചു;  സറീൻ ഖാൻ

Zareen Khan said her career got affected after being called  duplicate of Katrina Kaif's

Facebook
Twitter
Pinterest
WhatsApp

 

സൽമാൻ ഖാനൊപ്പം തുടക്കം കുറിച്ച് ബോളിവുഡിൽ പ്രതീക്ഷയോടെ ചുവടുവച്ച യുവതി. പക്ഷേ, കാര്യമായ കഥാപാത്രങ്ങളൊന്നും ലഭിക്കുകയുണ്ടായില്ലെന്നു മാത്രമല്ല, പലരും ആ പെൺകുട്ടിയെ മറ്റൊരു നടിയുമായി ഉപമിക്കുകയും ചെയ്തു. മറ്റാരുമല്ല നടി സറീൻ ഖാനാണ് തന്റെ കരിയറിനെക്കുറിച്ചും നടി കത്രീന കൈഫുമായുള്ള സാമ്യം ചൊല്ലിയുള്ള ചർച്ചകളെക്കുറിച്ചും പങ്കുവെക്കുന്നത്. അവ തന്റെ കരിയറിനെ എത്രത്തോളം ബാധിച്ചുവെന്നും സറീൻ പറയുന്നു.

കത്രീന കൈഫിന്റെ അപര എന്ന പ്രതിച്ഛായയിൽനിന്ന് പുറത്തുകടക്കാൻ തനിക്ക് സാധിച്ചില്ലെന്ന് പറയുകയാണ് സറീൻ. പ്രേക്ഷകർ പോലും ഇതേക്കുറിച്ച് തന്നെ സംസാരിക്കാൻ തുടങ്ങി. എവിടെനിന്നാണ് ഇവയെല്ലാം ആരംഭിച്ചതെന്ന് അറിയില്ല. അഭിമുഖങ്ങളും മറ്റും കൊടുക്കുന്നതിന് മുമ്പുതന്നെ ഫേസ്ബുക്കിലുള്ള തന്റെ പഴയൊരു ചിത്രം പ്രചരിപ്പിച്ചാണ് കത്രീന കൈഫിനെപ്പോലെയുണ്ടെന്ന ചർച്ചകൾ ആരംഭിച്ചതെന്ന് സറീൻ.

അന്ന് സമൂഹമാധ്യമത്തിന്റെ സ്വാധീനം കുറവായിരുന്നതിനാൽതന്നെ, മീഡിയ ഹൗസുകളെയും പത്രങ്ങളെയുമാണ് കൂടുതൽ ആശ്രയിച്ചിരുന്നത്. പൊതുസമൂഹത്തിന് തന്നെ അധികം കാണാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്നും അങ്ങനെയാണ് ​ഗോസിപ്പുകൾക്ക് ആക്കം കൂടിയതെന്നും സറീൻ പറയുന്നു.

ഇവയ്ക്കൊപ്പം വണ്ണത്തിന്റെ പേരിലും താൻ നിരന്തരം വേട്ടയാടപ്പെട്ടിരുന്നുവെന്നും സറീൻ. വണ്ണമുള്ള കത്രീന എന്ന രീതിയിൽ Fatrina എന്നാണ് പലരും തന്നെ വിളിച്ചിരുന്നതെന്നും സറീൻ പറയുന്നു. പരിപാടികൾക്കും മറ്റും പോകുമ്പോൾ ഒന്നുകിൽ വണ്ണത്തെക്കുറിച്ചോ അല്ലെങ്കിൽ കത്രീനയെപ്പോലെ ഉണ്ടെന്നോ ആണ് നിരന്തരം കേൾക്കേണ്ടി വന്നിരുന്നത്. സ്വന്തമായൊരു ഇടം കണ്ടെത്താൻ കഴിയാതിരുന്നതിനാൽ ഈ വിളികൾ തന്നെ നിരാശപ്പെടുത്തിയിരുന്നെന്നും സെറീൻ പറഞ്ഞു.

Content Highlight: Zareen Khan said her career got affected after being called  duplicate of Katrina Kaif’s

  • Tags
  • bollywood actress
  • Fatrina
  • gossip
  • Katrina Kaif's
  • SOCIAL MEDIA
  • Zareen Khan
Facebook
Twitter
Pinterest
WhatsApp
Previous articleഅടിവസ്ത്രത്തിന്റെ പേരില്‍ ബിഗ് ബോസിനുള്ളില്‍ വഴക്കുണ്ടാക്കി സജ്‌ന
Next articleവാക്‌സിന്‍ എടുത്താല്‍ രണ്ട് മാസത്തേക്ക്  ഗര്‍ഭധാരണം ഒഴിവാക്കണം; ആരോഗ്യ വിദഗ്ധര്‍ 

Most Popular

ത്രസിപ്പിക്കാൻ മഡ്ഡി; ടീസർ എത്തി

  നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന മഡ്ഡി സിനിമയുടെ ടീസർ റിലീസ് ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി, നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്.  ഓഫ് റോഡ് മോട്ടോർ സ്‌പോർട്ടിന്റെ...

വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ദോഷകരമോ?

പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പൊതുവെ പറയപ്പെടാറുണ്ട്. എന്നാൽ വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമാണെന്ന വാദം തെറ്റിദ്ധാരണയാണെന്നാണ് പ്രമുഖ ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. മുട്ട കഴിക്കുമ്പോള്‍...

വാക്‌സിന്‍ എടുത്താല്‍ രണ്ട് മാസത്തേക്ക്  ഗര്‍ഭധാരണം ഒഴിവാക്കണം; ആരോഗ്യ വിദഗ്ധര്‍ 

കോവിഡ് വാക്‌സിന്‍ എടുത്തതിനുശേഷം രണ്ട് മാസത്തേക്ക് ഗര്‍ഭധാരണ പദ്ധതികള്‍ നീട്ടിവയ്ക്കണമെന്ന് വിദഗ്ധര്‍. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്‌സിനെടുക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. അതേസമയം വാക്‌സിന്‍ എടുത്തതിനു ശേഷമുള്ള ഗര്‍ഭധാരണത്തെക്കുറിച്ച്...
Read more

കത്രീന കൈഫിന്റെ അപര എന്ന ഇമേജ്‌ കരിയറിനെ ബാധിച്ചു;  സറീൻ ഖാൻ

  സൽമാൻ ഖാനൊപ്പം തുടക്കം കുറിച്ച് ബോളിവുഡിൽ പ്രതീക്ഷയോടെ ചുവടുവച്ച യുവതി. പക്ഷേ, കാര്യമായ കഥാപാത്രങ്ങളൊന്നും ലഭിക്കുകയുണ്ടായില്ലെന്നു മാത്രമല്ല, പലരും ആ പെൺകുട്ടിയെ മറ്റൊരു നടിയുമായി ഉപമിക്കുകയും ചെയ്തു. മറ്റാരുമല്ല നടി സറീൻ ഖാനാണ്...