Home Top Gear പരിഷ്‌കരിച്ച സ്വിഫ്റ്റുമായി മാരുതി; വില 5.73 ലക്ഷം മുതല്‍ 

പരിഷ്‌കരിച്ച സ്വിഫ്റ്റുമായി മാരുതി; വില 5.73 ലക്ഷം മുതല്‍ 

Maruti with revamped Swift, priced from Rs 5.73 lakh

Facebook
Twitter
Pinterest
WhatsApp

രാജ്യത്തെ പ്രമുഖ കാര് നിര്മ്മാതാക്കളായ മാരുതി സുസുക്കി ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ പരിഷ്കരിച്ച രൂപം പുറത്തിറക്കി. കോംപാക്ട് ഹാച്ച്ബാക്കുകളിലെ രാജാവായ സ്വിഫ്റ്റിന്റെ 2021 മോഡലാണ് ഇന്ത്യയില് അവതരിപ്പിച്ചത്. 5.73 ലക്ഷം മുതല്‍ 8.41 ലക്ഷം രൂപ വരെയാണ് മുഖം മിനുക്കിയ കാറിന്റെ എക്സ്ഷോറൂം വില.

2005ലാണ് സ്വിഫ്റ്റി ആദ്യമായി അവതരിപ്പിച്ചത്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില് വലിയ മാറ്റങ്ങള്ക്കാണ് ഇത് തുടക്കമിട്ടത്. സ്വിഫ്റ്റിന്റെ സ്പോര്ട്സ് ലുക്കാണ് ഇതിനെ കൂടുതല് പ്രിയങ്കരമാക്കിയത്. വര്ഷങ്ങള് കൊണ്ട് 24 ലക്ഷം ഉപഭോക്താക്കളെയാണ് സ്വിഫ്റ്റ് ആകര്ഷിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര് ശശാങ്ക് ശ്രീവാസ്തവ പറയുന്നു.നിലവിലെ മോഡലില് നിന്ന് ഫോഗ് ലാമ്പ് ഹൗസിംഗ് അതേപടി മുമ്പോട്ടു കൊണ്ടുപോകുന്നതായി തോന്നുമെങ്കിലും ഫ്രണ്ട് ബമ്പര് ചെറുതായി പുനര്നിര്മിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

കരുത്തുകൂടിയ കെസീരിസ് എന്ജിനാണ് പുതിയ സ്വിഫ്റ്റിന്റെ പ്രത്യേകത. മൂന്ന് ഡ്യുവല് ടോണ് കളര് ഓപ്ഷന്‍, ഇന്ധനക്ഷമത, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള് എന്നിവയാണ് മുഖംമിനുക്കിയ സ്വിഫ്റ്റിനെ വ്യത്യസ്തമാക്കുന്നത്. സാധാരണനിലയിലും ഓട്ടോമാറ്റിക് ഗിയര് ഷിഫ്റ്റ് സംവിധാനത്തിലും കാര് ലഭ്യമാണ്.  1.2 ലിറ്റര് മോഡലിന് 23.2 കിലോമീറ്റര് മൈലേജാണ് അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് വേര്ഷന് 23.76 മൈലേജ് കമ്പനി പറയുന്നുണ്ട്.

Content Highlight: Maruti with revamped Swift, priced from Rs 5.73 lakh

 

  • Tags
  • 2021 cars
  • automatic
  • Maruti swift
  • new cars
Facebook
Twitter
Pinterest
WhatsApp

Most Popular

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ, അനു സീതാര;വീഡിയോ

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ,മലയാളികളുടെ പ്രിയ താരം ഉണ്ണിമുകുന്ദൻ തന്റെ വയനാട് സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മഹിന്ദ്ര താറിന്റെ ലേറ്റസ്റ്റ് എഡിഷനിലാണ് ഉണ്ണി മുകുന്ദൻ വയനാട്ടിൽ എത്തിയത്. മഹിന്ദ്ര...

പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു

  ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ശ്രീറാം രാഘവന്റെ പുതിയ സിനിമയിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിലിൽ ചിത്രീകരണം തുടങ്ങും. പൂനെ പശ്ചാത്തലമാക്കി ഒരുക്കുന്ന 90...
Read more

ഫിറ്റര്‍, ബെറ്റര്‍ ജീവിതശൈലി പിന്തുടരാന്‍ വോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് റീബോക്ക്

ഇന്ത്യയിലെ ലീഡിംഗ് ഫിറ്റ്നെസ് ബ്രാൻഡായ റീബോക്ക് വിശ്വസിക്കുന്നത് ഫിറ്റ്നെസിലൂടെയും നടക്കുന്നതിലൂടെയും ആളുകളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്നാണ്. ആളുകളെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് റീബോക്ക്. മുമ്പത്തേക്കാളേറെ ഫിറ്റായും ആരോഗ്യത്തോടും കൂടി ആയിരിക്കുക...

ഈ Weekend ൽ നിങ്ങൾക്ക് കാണാനായി പുതിയ സിനിമകളും Series കളും

ഈ വീക്കെൻഡിൽ ഒട്ടുമിക്ക OTT പ്ലാറ്റുഫോമുകളിലും ഒരു പുതിയ സിനിമയോ സീരീസോ എത്തുന്നുണ്ട്. ഇതിൽ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്‌സും  HBO Max ഉം ഒക്കെ ഉൾപ്പെടും. നിങ്ങൾക്കും ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന് സംശയം...