മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ലക്ഷ്മി ഗോപാലസ്വാമിയും ദുൽഖർ സൽമാനും. ഇപ്പോഴിത ദുൽഖറിനെ കുറിച്ച വാചാലയായി നടി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ദുൽഖറും ഭാര്യ അമാലും നൽകിയ സർപ്രൈസ് സമ്മാനത്തെ കുറിച്ചും നടി പറയുന്നുണ്ട്. നടി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്..
സമ്മാനം ഓപ്പൺ ചെയ്യുന്ന വീഡിയോ നടി പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയ്ക്കൊപ്പം താരങ്ങളോട് നന്ദിയും പറഞ്ഞിട്ടുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ. ആ ചിന്തനീയമായ കുറിപ്പിനൊപ്പം ഏറ്റവും മനോഹരമായ സമ്മാനം നല്കിയ പ്രിയപ്പെട്ട ദുല്‍ഖറിനും അമാലിനും നന്ദി.. ഹൃദയസ്പര്‍ശിയായ ദമ്പതികളോട് വളരെയധികം സ്നേഹവും നന്ദിയും.. ഇതെന്നെന്നും ഓര്‍മിക്കും.. ലക്ഷ്മിയുടെ കുറിപ്പ് വൈറലായിട്ടുണ്ട്. താരങ്ങൾക്ക് ആശംസയുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
ദുൽഖറിന്റ പുതിയ ചിത്രത്തിൽ ലക്ഷ്മി അഭിനയിക്കുന്നുണ്ട്. ഈ ചിത്രം നിർമ്മിക്കുന്നതും നടൻ തന്നെയാണ്. ഇതിന്റെ സന്തോഷവും ലക്ഷ്മി ഗോപാലസ്വാമി പങ്കുവെച്ചിട്ടുണ്ട്. നടനോടുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഈ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. നടിയുടെ കുറിപ്പ് ഇങ്ങനെ…ദുല്‍ഖര്‍ സല്‍മാനൊപ്പം അദ്ദേഹം നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. 20 വര്‍ഷം മുമ്പ് ഞാന്‍ അദ്ദേഹത്തിന്റെ അച്ഛനോടൊപ്പമാണ് അഭിനയ ജീവിതം ആരംഭിച്ചത്” എന്നാണ് ദുല്‍ഖറിനൊപ്പമുള്ള ചിത്രം പകുവെച്ച് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചിരുന്നത്.
ദുല്‍ഖര്‍ നായകനാകുന്ന റോഷന് ആന്‍ഡ്രൂസ് ചിത്രത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്നത്.ചിത്രത്തില്‍ ബോളിവുഡ് താരം ഡയാന പെന്റി ആണ് നായിക. ദുല്‍ഖറിന്റെ വേഫയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സല്യൂട്ട് എന്നാണ് ചിത്രത്തിന്ഡറെ പേര്. ദീലീപ് ചിത്രമായ ജാക്ക് ഡാനിയേലിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
Content Highlight: Dulquer and Amal present a surprise gift to Lakshmi Gopalaswamy