Home FILM ENTERTAINTMENT ബുക്ക് മൈ ഷോയില്‍ ഇനി സിനിമ കാണാം, സ്ട്രീമിങ്ങ് സര്‍വീസ്; കാണുന്ന സിനിമയ്ക്ക് മാത്രം പണം

ബുക്ക് മൈ ഷോയില്‍ ഇനി സിനിമ കാണാം, സ്ട്രീമിങ്ങ് സര്‍വീസ്; കാണുന്ന സിനിമയ്ക്ക് മാത്രം പണം

Book My Show will now feature movies and streaming service; Only to pay Money  for the movie you watch  

Facebook
Twitter
Pinterest
WhatsApp

പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സേവനദാതാക്കളായ ബുക്ക് മൈ ഷോ സ്ട്രീമിങ്ങ് സേവനം ആരംഭിച്ചു. ബുക്ക് മൈ ഷോ സ്ട്രീം എന്ന പേരിലാണ് സംവിധാനം ഒരുക്കിയത്. കാണുന്ന വീഡിയോയ്ക്ക് മാത്രം പണം ഈടാക്കുന്ന വേറിട്ട സേവനവും കമ്പനി അവതരിപ്പിച്ചു. ഉപയോഗിക്കുന്ന ഉള്ളടക്കത്തിന് അനുസരിച്ച് പണം ഈടാക്കുന്ന സംവിധാനമാണ് കമ്പനി ഒരുക്കിയത്.

നിലവില്‍ പല വീഡിയോ സ്ട്രീമുകളും മാസംതോറും അല്ലെങ്കില്‍ വാര്‍ഷിക വരിസംഖ്യയായാണ് ഉപയോക്താക്കളില്‍ നിന്നും പണം ഈടാക്കുന്നത്. കാണുന്ന വീഡിയോയ്ക്ക് മാത്രം പണം ഈടാക്കുന്ന സംവിധാനത്തെ കുറിച്ച് ചിന്തിക്കാത്തവര്‍ ചുരുക്കമാണ്. ഇതാണ് ബുക്ക് മൈ ഷോ യാഥാര്‍ത്ഥ്യമാക്കിയത്. ബുക്ക് മൈ ഷോ ആപ്പ്, ആപ്പിള്‍ ടിവി, ആന്‍ഡ്രോയിഡ് ടിവി തുടങ്ങി വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ബുക്ക് മൈ ഷോ സ്ട്രീമിങ്ങ് ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയില്‍ ഈ നൂതന സേവനം കാര്യമായി പ്രയോജനപ്പെടുത്തിയിട്ടില്ല. ഇതിന്റെ സാധ്യത കണക്കിലെടുത്താണ് പുതിയ സംവിധാനവുമായി രംഗത്തുവന്നതെന്ന് സിഒഒ ആശിഷ് സക്‌സേന അറിയിച്ചു.

വാടകയ്ക്ക് സിഡി എടുത്ത് കാണുന്നത് പോലെ സിനിമ കാണാനുള്ള സൗകര്യമാണ് ഒരുക്കിയത്. പരിധികളില്ലാത്ത ഉള്ളടക്കം ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയുമാണ് ഈ സേവനം ലഭിക്കുക. 600 ചിത്രങ്ങളുമായാണ് ബുക്ക് മൈ ഷോ സ്്ട്രീമിങ്ങ് ആരംഭിച്ചത്.

Content Highlight: Book My Show will now feature movies and streaming service; Only to pay Money  for the movie you watch
 

  • Tags
  • Bookmyshow
  • Bookmyshow stream
  • monthly subscription
  • online platform
  • streaming
Facebook
Twitter
Pinterest
WhatsApp

Most Popular

ബുക്ക് മൈ ഷോയില്‍ ഇനി സിനിമ കാണാം, സ്ട്രീമിങ്ങ് സര്‍വീസ്; കാണുന്ന സിനിമയ്ക്ക് മാത്രം പണം

പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സേവനദാതാക്കളായ ബുക്ക് മൈ ഷോ സ്ട്രീമിങ്ങ് സേവനം ആരംഭിച്ചു. ബുക്ക് മൈ ഷോ സ്ട്രീം എന്ന പേരിലാണ് സംവിധാനം ഒരുക്കിയത്. കാണുന്ന വീഡിയോയ്ക്ക് മാത്രം പണം ഈടാക്കുന്ന...

പുകവലിയും മദ്യപാനവും വേണ്ട, നന്നായി ഉറങ്ങണം; വാക്‌സിനേഷന് മുന്‍പും ശേഷവും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നാകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ വാക്‌സിനേഷനെ തന്നെയാണ് നാം ആശ്രയിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ വാക്‌സിനെടുത്തവര്‍ക്കാര്‍ക്കും പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട്...

ഉത്തരാഖണ്ഡിലെ അധികമാരും ചെന്നെത്താത്ത 5 ‘മാന്ത്രിക’ ഗ്രാമങ്ങള്‍

ഹിമാലയന്‍ മേഖലകളില്‍ വരുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന പ്രധാന സ്ഥലങ്ങള്‍ പലരും സന്ദര്‍ശിച്ചിട്ടുണ്ടാകും. എന്നാല്‍ അധികമാരും എത്തപ്പെടാത്ത സ്ഥലങ്ങള്‍ തേടിയൊരു യാത്ര നടത്തുന്നതിലെ ത്രില്‍ ഒന്ന് വേറെയായിരിക്കും. ഉത്തരാഖണ്ഡിലെ മലയോര പ്രദേശങ്ങള്‍ സവിശേഷവും സാംസ്‌കാരികമായി...

കെജിഎഫ് രണ്ടിന്റെ റിലീസ് ദിനത്തിൽ പൊതുഅവധി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്ത്

യഷ് നായകനായി എത്തുന്ന കെജിഎഫ് രണ്ടിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ജൂലൈ 16 നാണ് തിയറ്ററിൽ എത്തുക. ഇപ്പോൾ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് യഷിന്റെ ആരാധകർ. ചിത്രം റിലീസ്...