Home Tollywood കെജിഎഫ് രണ്ടിന്റെ റിലീസ് ദിനത്തിൽ പൊതുഅവധി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്ത്

കെജിഎഫ് രണ്ടിന്റെ റിലീസ് ദിനത്തിൽ പൊതുഅവധി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്ത്

Letter was sent to the Prime Minister requesting to make a public holiday on KGF 2 releasing date

Facebook
Twitter
Pinterest
WhatsApp

ഷ് നായകനായി എത്തുന്ന കെജിഎഫ് രണ്ടിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ജൂലൈ 16 നാണ് തിയറ്ററിൽ എത്തുക. ഇപ്പോൾ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് യഷിന്റെ ആരാധകർ. ചിത്രം റിലീസ് ചെയ്യുന്ന ദിവസം രാജ്യത്തിന് പൊതു അവധി പ്രഖ്യാപിക്കണം എന്നാണ് കത്തിലെ ആവശ്യം.

കെജിഎഫ് തങ്ങൾക്ക് വെറുമൊരു സിനിമയല്ല അതൊരു വികാരമാണ്. അതിനാൽ തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കി അവധി നൽകണമെന്നാണ് ആരാധകർ പറയുന്നത്. 2018 ഡിസംബർ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ഇത് വൻ വിജയമായിരുന്നു. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ കൊടും വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ ചേർന്നാണ്. കെജിഎഫിന്റെ രണ്ടാം ഭാഗം കേരളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

Content Highlight:  Letter was sent to the Prime Minister requesting to make a public holiday on KGF 2 releasing date

 

  • Tags
  • KGF
  • KGF 2
  • release
  • YASH
Facebook
Twitter
Pinterest
WhatsApp

Most Popular

കെജിഎഫ് രണ്ടിന്റെ റിലീസ് ദിനത്തിൽ പൊതുഅവധി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്ത്

യഷ് നായകനായി എത്തുന്ന കെജിഎഫ് രണ്ടിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ജൂലൈ 16 നാണ് തിയറ്ററിൽ എത്തുക. ഇപ്പോൾ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് യഷിന്റെ ആരാധകർ. ചിത്രം റിലീസ്...

രാജാ രവിവർമ്മയുടെ നാട്ടിൽ വ‍ർണ വിസ്മയം; മ്യൂസിയത്തിൽ എത്തുന്നവർക്ക് ഇനി പുതിയ അനുഭവം

ഭാരതീയ ചിത്രകലയെ വിശ്വപ്രസിദ്ധിയിൽ എത്തിച്ച രാജാ രവിവർമ്മയുടെ ചിരകാല സ്വപ്നത്തിന് നിറംപകർന്ന് സ്വന്തം നാട്ടിൽ പുതിയ ആർട്ട് ഗ്യാലറി ഉയരുന്നു. തിരുവനന്തപുരം മ്യൂസിയം വളപ്പിലുള്ള ശ്രീചിത്രാ ആർട്ട് ഗ്യാലറിയോട് ചേർന്നാണ് രാജാ രവിവർമ്മയുടെ അതുല്യമായ...

എല്ലാ സൗകര്യങ്ങളോടുംകൂടി ‘വർക്ക് ഫ്രം ബീച്ച്’ സംവിധാനം ഒരുക്കി അരൂബയും

കൊവിഡ് 19 ലോകമെമ്പാടുമുള്ള ആൾക്കാരുടെ ജോലിയുടെ രീതികൾ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ചിലർക്ക് ബുദ്ധിമുട്ടുകളുണ്ടാെയെങ്കിലും മറ്റ് ചിലർക്ക് ഓഫീസ് ജോലി വളരെ സൗകര്യപ്രദമാക്കി. വീടുകളിലിരുന്ന് ജോലി ചെയ്യുന്ന രീതി പുതിയ കാര്യമായി മാറി. ഇത്...

ചർച്ചയായി ബാബു ആന്റണിയുടെ കർഷകർക്കൊപ്പമെന്ന് പോസ്റ്റ്

കർഷക പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടിയതോടെ തങ്ങളുടെ നിലപാട് അറിയിച്ചുകൊണ്ട് നിരവധി സെലിബ്രിറ്റികളാണ് രം​ഗത്തെത്തുന്നത്. മലയാള താരങ്ങളും ഇതിനോടകം അഭിപ്രായം പങ്കുവെച്ചുകഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടൻ ബാബു ആന്റണിയുടെ...