കൊവിഡ് – 19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി ആർക്കും പുറത്തിറങ്ങാൻ കഴിഞ്ഞെന്നു വരില്ല. വൈറസിൽ നിന്നും സ്വയം സംരക്ഷിക്കാനും നിങ്ങളുടെ ജോലി തുടർന്നു കൊണ്ടുപോകുമാനുനുമുള്ള ഒരേയൊരു മാർഗ്ഗം വർക്ക് ഫ്രം ഹോം തന്നെയാണ്. വീട്ടിൽ തന്നെയിരുന്നു ജോലി ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും കമ്പനികൾ അവരുടെ ജീവനക്കാർക്കായി നൽകി കഴിഞ്ഞിരിക്കുന്നു. എന്നാൽ വീട്ടിൽ ഇരുന്നുകൊണ്ടുള്ള നിങ്ങളുടെ ജോലി സമയം പല രീതിയിലും നിങ്ങളിൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായിരിക്കാൻ സാധ്യതയുണ്ട്.
കമ്പ്യൂട്ടർ സ്ക്രീനുകളിൽ മുൻപിലായുള്ള നീണ്ട നേരത്തെ ഇരിപ്പ് പലപ്പോഴും ശരീരത്തിൽ കഠിനമായ നടുവേദനയും കഴുത്തു വേദനയും ഒക്കെ ഉണ്ടാക്കുന്നതിന് കാരണമാകും. അത്തരമൊരു സാഹചര്യത്തെ ഇവ ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇതിനിടയിൽ പതിവായി ഇടവേളകൾ എടുക്കുക എന്നതാണ്. ഇതിനായി കൃത്യമായ സമയം നിശ്ചയിച്ച് സജ്ജമാക്കി നിങ്ങളുടെ ജോലിയിൽ നിന്ന് 5-10 മിനിറ്റ് നേരം ഇടവേളകൾ എടുക്കുക. കൂടാതെ ഇത്തരം വേദനകളെ പെട്ടെന്ന് അകറ്റാനായി നിങ്ങളുടെ മേശയോ കട്ടിലോ വിട്ടെഴുന്നേറ്റ്, വീടിൻ്റെ അകത്തളങ്ങളിൽ ഒന്നു ചുറ്റിനടക്കുകയും ചില സ്ട്രെച്ചുകൾ ചെയ്യുകയുമാവാം. ഇടവേളകളിലെ ഇത്തരം സ്ട്രെച്ചുകൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജോലി സമയങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന കഴുത്ത് വേദന, പുറം, ശരീര വേദന എന്നിവയെ എളുപ്പത്തിൽ ഒഴിവാക്കുവാൻ സാധിക്കും. ഇതിനായി ഇനിപ്പറയുന്ന സ്ട്രെച്ചുകൾ നിങ്ങളുടെ വീട്ടിൽ പരീക്ഷിക്കുക
ഈ സ്ട്രെച്ച് പരീക്ഷിക്കാനായി നിങ്ങളുടെ കാലുകൾ നിലത്തുറപ്പിച്ച് നേരെ നിവർന്നു നിൽക്കുക. നിങ്ങളുടെ കൈകൾ മുകളിലേക്ക് ഉയർത്തി ഇരു കൈകളും ചേർത്തുപിടിക്കുക. അതിനു ശേഷം നിങ്ങൾ കഴിയുന്നിടത്തോളം സ്വയം സ്ട്രെച്ച് ചെയ്തുകൊണ്ട് ഇടതുവശത്തേക്ക് വളയ്ക്കുക. പഴയ സ്ഥാനത്തേക്ക് മടങ്ങുകയും ഈ രീതി തന്നെ വലത് വശത്ത് ചെയ്യുകയും ചെയ്യുക.