Home Inside Sports ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്കട് വിവാഹിതനായി; വധു റിന്നി കന്റാരിയ

ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്കട് വിവാഹിതനായി; വധു റിന്നി കന്റാരിയ

Indian cricketer Jaidev Unadkat gets married; Bride Rinnie Kantaria

Facebook
Twitter
Pinterest
WhatsApp

 

ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്കട് വിവാഹിതനായി. അഭിഭാഷകയായ റിന്നി കന്റാരിയയാണ് വധു. ഗുജറാത്തിലെ ആനന്ദിൽ മധുബൻ റിസോർട്ടിൽ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണു വിവാഹത്തിൽ പങ്കെടുത്തത്.

വിവാഹം കഴിഞ്ഞ വിവരം താരം തന്നെ ട്വിറ്ററിൽ അറിയിച്ചിട്ടുണ്ട്. ഭാര്യയോടൊപ്പമുള്ള ചിത്രവും ഉനദ്കട് പങ്കുവച്ചു. വിവാഹച്ചടങ്ങുകളുടെ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2021 ഫെബ്രുവരി രണ്ടിന് ഞങ്ങൾ വിവാഹിതരായ കാര്യം അറിയിക്കുന്നതിൽ സന്തോഷിക്കുന്നു. കുടുംബവും സുഹൃത്തുക്കളും പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു. നിങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ട്. ഒരുമിച്ചുള്ള യാത്രയിൽ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണം– ട്വിറ്ററിലെ കുറിപ്പിൽ ഉനദ്കട് ആവശ്യപ്പെട്ടു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമാണു ഉനദ്കട്‌‌‌. അടുത്ത സീസണിലേക്കും ഇന്ത്യൻ ബൗളറെ രാജസ്ഥാൻ ടീമിൽ നിലനിർത്തിയിട്ടുണ്ട്. ദേശീയ ടീമിൽ വലിയ അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ സജീവ സാന്നിധ്യമാണ് ഉനദ്കട്.

Content Highlight: Indian cricketer Jaidev Unadkat gets married; Bride Rinnie Kantaria

 

 

  • Tags
  • indian cricket
  • indian cricket team
  • jayadev unadhkat
  • Rajasthan royal
  • ranji trophy winner
Facebook
Twitter
Pinterest
WhatsApp

Most Popular

ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്കട് വിവാഹിതനായി; വധു റിന്നി കന്റാരിയ

  ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്കട് വിവാഹിതനായി. അഭിഭാഷകയായ റിന്നി കന്റാരിയയാണ് വധു. ഗുജറാത്തിലെ ആനന്ദിൽ മധുബൻ റിസോർട്ടിൽ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹം...

നടൻ കൃഷ്ണകുമാർ ബിജെപിയിൽ

പ്രസിദ്ധ മലയാള നടൻ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നു. മലയാള യുവനടി ആഹാനകൃഷ്ണന്റെ അച്ചൻ ആണ് ഇദ്ദേഹം. ഉറച്ചതും വ്യത്യസ്ഥ നിലപാടുള്ള വ്യക്തി ആണ് ഇദ്ദേഹം. നേരത്തെ തന്നെ ഇദ്ദേഹം ബിജെപി അനുഭവം കാണിച്ചിരുന്നു. കടുത്ത...

മാമാങ്കം നായികയെ കാറില്‍ പിന്തുടര്‍ന്നു; നാലുപേര്‍ അറസ്റ്റില്

‍ നടിയുടെ കാര്‍ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ടെലിവിഷന്‍ താരം പ്രാച്ചി തെഹ്‌ലാന്റെ കാറിനെയാണ് നാലംഗ സംഘം പിന്തുടര്‍ന്നത്. സംഭവ സമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ...

ഒറ്റയ്ക്കായപ്പോള്‍ മടങ്ങിപ്പോയി, കൂട്ടത്തോടെ തിരിച്ചെത്തി; കാട്ടുപോത്തിനെ വേട്ടയാടുന്ന വീഡിയോ ദൃശ്യം വൈറല്‍

Eco Watch
കാട്ടുപോത്തിനെ വേട്ടയാടുന്ന സിംഹങ്ങളുടെ ദൃശ്യം വൈറലാകുന്നു. പുല്‍മേട്ടില്‍ കൂട്ടംതെറ്റി നിന്ന കാട്ടുപോത്തിനെ ലക്ഷ്യമാക്കി സിംഹം നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. കാട്ടുപോത്തുകളുടെ പ്രത്യാക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തിരിച്ചുപോയ സിംഹം കൂട്ടത്തോടെ മടങ്ങിവരുന്നതും ആക്രമിക്കുന്നതുമാണ് വീഡിയോയുടെ...