ആന മസാജ് ചെയ്യുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നും. എന്നാല്‍ അത് നേരില്‍ കണ്ടാലോ?. ആരായാലും മൂക്കത്ത് വിരല്‍ വെച്ചുപോകും. അത്തരമൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്
ഒരു യുവതിയുടെ പുറം മസാജ് ചെയ്യുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്. ആന അതിന്റെ കാലും തുമ്പിക്കൈയും ഉപയോഗിച്ചാണ് യുവതിയുടെ പുറത്ത് മസാജ് ചെയ്യുന്നത്.
തായ്ലാന്ഡില് പരിശീലനം ലഭിച്ച ആനകളെക്കൊണ്ട് പുറം തിരുമ്മിക്കുന്നത് രസകരമായ ഒരു പരിപാടിയാണത്രേ. ടൂറിസ്റ്റുകളാണ് ഇതിന്റെ ഉപഭോക്താക്കള്‍. എന്തായാലും വീഡിയോ ട്വിറ്ററിലൂടെ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. രസകരമായ കമന്റുകളുമായി ആളുകളും കൂടിയിട്ടുണ്ട്.
Massage by elephant. 😂😂🤗🤣 pic.twitter.com/QZiIXIulkx
— f.k (@amir2371360) January 16, 2021
Content Highlight: viral video of elephat massaging woman