നദിയില്‍ ചൂണ്ടയില്‍ കുടുങ്ങിയ വമ്പന്‍ സ്രാവിനെ റാഞ്ചി മുതല. മുതലയുടെ വായില്‍ നിന്ന് സ്രാവിനെ പിടിച്ചെടുക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഒരു നദിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സുഹൃത്തിനൊപ്പം ചൂണ്ട ഇടുകയായിരുന്നു നാറ്റ് ബണേഴ്സ്.ഭാരമുള്ളത് എന്തോ കുരുങ്ങിയതറിഞ്ഞ് ചൂണ്ട നൂല് ഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ടതാകട്ടെ ഒരു വമ്പന്‍ സ്രാവിനെയും . ഇത്രയും വലിയ ഒരു മത്സ്യത്തെ ചൂണ്ടയില്‍ കിട്ടിയതോടെ ഇരുവരും ഏറെ സന്തോഷിച്ചു. എന്നാല്‍ വെള്ളത്തിന് മുകളിലേക്കുയര്‍ത്തിയ സ്രാവിനെ ബോട്ടിലേക്കെത്തിക്കും മുന്‍പ് തട്ടിയെടുക്കാന്‍ ഒരു വമ്പന്‍ മുതല എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
ഒറ്റക്കുതിപ്പിന് മുതല സ്രാവിന്റെ ശരീരത്തില്‍ പിടുത്തമിടുകയായിരുന്നു. വെള്ളത്തിനുമുകളില്‍ സ്രാവിന് വേണ്ടി ഒരു വടംവലി തന്നെ നടന്നു. നാറ്റ് സകല ശക്തിയുമെടുത്ത് ചൂണ്ട വലിച്ചു ബോട്ടിലേക്കെത്തിക്കാന് ശ്രമിച്ചു. എന്നാല്‍ തന്റെ ഇരയെ വിട്ടുകൊടുക്കാന്‍ മുതലയും തയ്യാറായിരുന്നില്ല.
ഏറെനേരം പിടിവലി നടത്തിയെങ്കിലും ഒടുവില്‍ തന്റെ ശ്രമങ്ങള്‍ പാഴാണെന്ന് തിരിച്ചറിഞ്ഞതോടെ നാറ്റ് ചൂണ്ടയുടെ നൂല് മുറിച്ചു വിടുകയായിരുന്നു. പൊരുതിക്കിട്ടിയ ഇരയുമായി മുതല അപ്പോള്‍ തന്നെ സ്ഥലം കാലിയാക്കുകയും ചെയ്തു.
Content Highlight: Video of Battle between Giant shark on bait and crocodile