Home Tradition പെണ്‍കുഞ്ഞു പിറന്നാല്‍ ഈ ഗ്രാമത്തില്‍ വലിയ ആഘോഷം
Tradition

പെണ്‍കുഞ്ഞു പിറന്നാല്‍ ഈ ഗ്രാമത്തില്‍ വലിയ ആഘോഷം

The birth of a baby girl is a big celebration in this village

Facebook
Twitter
Pinterest
WhatsApp

പെണ്‍കുട്ടികള്‍ ജനിച്ചാല്‍ അതിനെ കൊല്ലാന്‍കൂടി മടിക്കാത്തവര്‍ക്കിതാ ഒരു മാതൃക. ഈ ഗ്രാമത്തില്‍ എവിടെയെങ്കിലും ഒരു പെണ്‍കുട്ടി ജനിച്ചാല്‍ എല്ലാ ഗ്രാമവാസികളും ചേര്‍ന്ന് അത് ആഘോഷമാക്കും.

തെലങ്കാന സംഗാറെഡ്ഡി ജില്ലയിലെ ഹരിദാസ്പുര്‍ ആണ് ഈ സവിശേഷഗ്രാമം. ഒരിക്കല്‍ ഇവിടെ ഒരു വീട്ടില്‍ മൂന്നാമതും പെണ്‍കുഞ്ഞു പിറന്നപ്പോള്‍ കുടുംബത്തില്‍ മ്ലാനതയായി. ഇതറിഞ്ഞ സര്‍പഞ്ചും (ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്) വില്ലേജ് സെക്രട്ടറിയും അവിടെയെത്തി. ഗ്രാമീണപങ്കാളിത്തത്തോടെ ജനനം ആഘോഷമാക്കി. പെണ്‍കുഞ്ഞു ജനിച്ചാല്‍ ഐശ്വര്യമാണെന്നും മറ്റും ഗ്രാമത്തലവന്മാര്‍ ഗ്രാമീണരെ പറഞ്ഞു മനസ്സിലാക്കി. ഇതോടെ ഹരിദാസ്പ്പുരില്‍ എവിടെയെങ്കിലും ഒരു പെണ്‍കുഞ്ഞു പിറന്നാല്‍ അത് ‘കന്യാവന്ദനം’ എന്ന പേരില്‍ ആഘോഷമാക്കും.

ഈയിടെ ഈ ഗ്രാമത്തില്‍ ‘കന്യാവന്ദനം’ ആഘോഷത്തില്‍ ചില്‍ക്കുര്‍ ബാലാജി ക്ഷേത്ര മുഖ്യപൂജാരിയും തന്ത്രിമുഖ്യനുമായ സി.എസ്. രംഗരാജനും പങ്കെടുത്തു. അദ്ദേഹം തദവസരത്തില്‍ ഗ്രാമത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും സിന്ദൂരവും പ്രസാദവും സമ്മാനങ്ങളും നല്‍കി. ഈ ആഘോഷത്തില്‍ സര്‍പഞ്ച് ഷാഫിയും വില്ലേജ് സെക്രട്ടറി രോഹിത് കുല്‍ക്കര്‍ണിയും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമീണരും പങ്കെടുത്തു.

Content Highlight: The birth of a baby girl is a big celebration in this village

 

  • Tags
  • baby girl
  • Chilkur Balaji Temple
  • Haridaspur
  • Kanyavandhanam
  • Sangareddy district of Telangana
Facebook
Twitter
Pinterest
WhatsApp

Most Popular

സന്തോഷ വാർത്ത പങ്കുവെച്ച് ‘വണ്ടർ വുമൺ’

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഗാൽ ഗഡോട്ട്. ഓരോ വിശേഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ വണ്ടർ വുമൺ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് ഗാൽ ഗഡോട്ട്. മൂന്നാമതും അമ്മയാകുന്നുവെന്ന...

ഉണ്ണി രഹസ്യമായി ഇഷ്‌ടപ്പെടുന്ന ആ നടി ആരാണ്? തന്റെ പ്രണയത്തെക്കുറിച്ച് ആരാധകരോട് ഉണ്ണി

മലയാള സിനിമയിലെ 'ദി മോസ്റ്റ് എലിജിബിൾ ബാച്ചിലർ' എന്ന വിളിപ്പേരിന് എന്തുകൊണ്ടും അർഹനായ ആളാണ് ഉണ്ണി മുകുന്ദൻ ഉണ്ണിക്ക് പ്രണയമുണ്ടോ? വിവാഹം ഉടനെ ഉണ്ടാവുമോ എന്നൊക്കെ അറിയേണ്ടവരോട് തന്റെ പ്രണയത്തെക്കുറിച്ചും കിട്ടിയ 'തേപ്പിനെ'...

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

Eco Watch
പല കാര്യങ്ങളിലും മനുഷ്യന്‍ മൃഗങ്ങളെ കണ്ടുപഠിക്കണമെന്ന് പറയാറുണ്ട്. സ്‌നേഹത്തിന്റെ കാര്യത്തിലും മറ്റും മനുഷ്യന് മാതൃകയാണ് മൃഗങ്ങളുടെ പെരുമാറ്റം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. https://twitter.com/susantananda3/status/1365560859217420296?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1365560859217420296%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fjeevitham-life%2F2021%2Ffeb%2F28%2Felephant-turns-the-way-114534.html റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്പോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ചര്‍ച്ചയാകുന്നത്....

രണ്ട് പാമ്പുകളുള്ള ഒരു മലയാളി ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു

പലവിധം സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് വളരെ വ്യത്യസ്തമാണ്. ചെറുക്കന്റെയും പെണ്ണിന്റെയും ഇടയിൽ പാമ്പ്. പാമ്പ് എന്ന് പറഞ്ഞാൽ പോരാ നല്ല എണ്ണം പറഞ്ഞ രണ്ട് പെരുമ്പാമ്പുകൾ. അമേരിക്കയിലെ...