Home Hollywood 78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍

78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍

The 78th Golden Globe Awards have been announced

Facebook
Twitter
Pinterest
WhatsApp

78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി മൂന്നിനാണ് അവാര്‍ഡിന് അര്‍ഹരായവരുടെ നോമിനേഷനുകള്‍ അനൗണ്‍സ് ചെയ്തത്. ശേഷം ഫെബ്രുവരി 28 നാണ് (ഇന്ത്യയില്‍ മാര്‍ച്ച് 1 നും). പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. മികച്ച ചിത്രമായി ഡ്രാമ തിരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് പ്രതിസന്ധികള്‍ കാരണം രണ്ട് മാസം വൈകിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തിരിക്കുന്നത്.

അവതാരകര്‍ വേദിയിലും നോമിനേഷനിലുള്ളവര്‍ വീട്ടില്‍ നിന്നും സുരക്ഷിതരായിട്ടുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത്തവണത്തെ ശ്രദ്ധേയമായ കാര്യവും ഇത് തന്നെയാണ്. ലോകമെമ്പാടും കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഷോ നടത്താന്‍ പുതിയ രീതി പരീക്ഷിച്ചത്. ലോസ് എഞ്ചല്‍സിലും ന്യൂയോര്‍ക്കിലുമായി നടന്ന ചടങ്ങില്‍ ആമി പോഹ്ലറും ടീന ഫെയും ചേര്‍ന്നാണ് അവതരിപ്പിച്ചത്.

സിനിമ മേഖലയില്‍ വിജയിച്ചവര്‍ ഇവരാണ്

മികച്ച സിനിമ- ബോറട്ട് സബ്‌സ്വീകന്റ് മൂവി ഫിലിം

മികച്ച സംവിധായകന്‍- ക്ലോയി ഷാവോ (നോമാഡ്‌ലാന്‍ഡ്)

മികച്ച നടന്‍ ഡ്രാമ- ചാഡ്വിക് ബോസ്മാന്‍ (മാ റെയിനീസ് ബ്ലാക്ക് ബോട്ടം)

മികച്ച നടി- റോസമണ്ട് പൈക്ക് (ഐ കെയര്‍ എ ലോട്ട്)

മികച്ച നടന്‍ കോമഡി/മ്യൂസികല്‍- സച്ച ബറോണ്‍ കെഹേന്‍ (ബോറട്ട് സബ്‌സ്വീകന്റ് മൂവി ഫിലിം)

മികച്ച സ്വാഭവ നടി- ജോഡി ഫോസ്റ്റര്‍ (ദി മൗറീഷ്യന്‍)

ടെലിവിഷന്‍ വിഭാഗം

മികച്ച ടിവി സീരിസ് ഡ്രാമ- ദി ക്രൗണ്‍

മികച്ച ടിവി സീരിസ് -മ്യൂസിക്, കോമഡി: ഷിറ്റ്‌സ് ക്രീക്ക്

മികച്ച ടിവി ഫിലിം- ദി ക്വീന്‍ ഗംബിറ്റ്

മികച്ച നടി ഡ്രാമ- എമ്മ കൊറിന്‍ (ദി ക്രൗണ്‍)

മികച്ച നടന്‍ ഡ്രാമ- ജോഷ്വോ കോന്നര്‍ (ദി ക്രൗണ്‍)

മികച്ച നടി മ്യൂസിക്കല്‍, കോമഡി- ജാസണ്‍ സുഡെക്കിസ് (ടെഡ് ലാസോ)

 

Content Highlight: The 78th Golden Globe Awards have been announced

  • Tags
  • best film 2021
  • golden globes
  • queens gamit
  • the crown
  • the queen
Facebook
Twitter
Pinterest
WhatsApp
Previous articleഐശ്വര്യ റായുടെ പുതിയ അപര, പാക്കിസ്ഥാന്‍ സ്വദേശിനിയുടെ ചിത്രങ്ങള്‍ വൈറല്‍
Next articleകിടിലന്‍ ചുവടുകളുമായി സാനിയയും സുഹൃത്തും; വിഡിയോ വൈറൽ

Most Popular

നിറവയറിൽ ഗായികയുടെ കിടിലൻ വർക്കൗട്ട്, വിഡിയോ

ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും...

ടൈഗറും ദിഷയും ഒന്നാകുന്നു?

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. കിടിലന്‍ ആക്ഷനും അടിപൊളി ഡാന്‍സുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളില്‍...

കേരളത്തിന്റെ ‘കണ്ടം ക്രിക്കറ്റിന്’ കൈയടിച്ച് ഐസിസി

ഐസിസി ഫെയ്സ്ബുക്കിൽ പങ്കിട്ട പൈങ്കുളത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം കേരളത്തിലെ കണ്ടം ക്രിക്കറ്റിന് കൈയടിച്ച് ഐസിസിയും. ലോകത്തിലെ ഏത് പ്രദേശത്തേയും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവയ്ക്കാറുള്ള ഐസിസി ഇത്തവണ പങ്കിട്ടത് കേരളത്തിൽ നിന്നുള്ള...

നിലവിളക്ക് തെളിക്കലിന്റെ ഫലമറിയാം

Tradition
നിലവിളക്ക് കൊളുത്താത്ത ഹൈന്ദവ ഭവനങ്ങള്‍ വിരളമായിരിക്കും. അത്രയേറെ മംഗളപ്രദവും ഐശ്വര്യസൂചകവുമാണ് നിലവിളക്കെന്നാണ് വിശ്വാസം. ഒരു ഹൈന്ദവനെ സംബന്ധിച്ച്‌ എല്ലാ പൂജാദികര്‍മ്മങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്ന്. ഭഗവതിസേവയിലും മറ്റും ദേവിയെ ആവാഹിക്കുന്നത് നിലവിളക്കിലേക്കാണ്. സമൂഹാര്‍ച്ചനയില്‍ മുന്നിലുള്ള...