78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി മൂന്നിനാണ് അവാര്‍ഡിന് അര്‍ഹരായവരുടെ നോമിനേഷനുകള്‍ അനൗണ്‍സ് ചെയ്തത്. ശേഷം ഫെബ്രുവരി 28 നാണ് (ഇന്ത്യയില്‍ മാര്‍ച്ച് 1 നും). പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. മികച്ച ചിത്രമായി ഡ്രാമ തിരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് പ്രതിസന്ധികള്‍ കാരണം രണ്ട് മാസം വൈകിയാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തിരിക്കുന്നത്.
അവതാരകര്‍ വേദിയിലും നോമിനേഷനിലുള്ളവര്‍ വീട്ടില്‍ നിന്നും സുരക്ഷിതരായിട്ടുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത്തവണത്തെ ശ്രദ്ധേയമായ കാര്യവും ഇത് തന്നെയാണ്. ലോകമെമ്പാടും കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഷോ നടത്താന്‍ പുതിയ രീതി പരീക്ഷിച്ചത്. ലോസ് എഞ്ചല്സിലും ന്യൂയോര്‍ക്കിലുമായി നടന്ന ചടങ്ങില്‍ ആമി പോഹ്ലറും ടീന ഫെയും ചേര്‍ന്നാണ് അവതരിപ്പിച്ചത്.
സിനിമ മേഖലയില്‍ വിജയിച്ചവര്‍ ഇവരാണ്
മികച്ച സിനിമ- ബോറട്ട് സബ്സ്വീകന്റ് മൂവി ഫിലിം
മികച്ച സംവിധായകന്- ക്ലോയി ഷാവോ (നോമാഡ്ലാന്ഡ്)
മികച്ച നടന് ഡ്രാമ- ചാഡ്വിക് ബോസ്മാന് (മാ റെയിനീസ് ബ്ലാക്ക് ബോട്ടം)
മികച്ച നടി- റോസമണ്ട് പൈക്ക് (ഐ കെയര്‍ എ ലോട്ട്)
മികച്ച നടന് കോമഡി/മ്യൂസികല്‍- സച്ച ബറോണ്‍ കെഹേന് (ബോറട്ട് സബ്സ്വീകന്റ് മൂവി ഫിലിം)
മികച്ച സ്വാഭവ നടി- ജോഡി ഫോസ്റ്റര്‍ (ദി മൗറീഷ്യന്‍)
ടെലിവിഷന്‍ വിഭാഗം
മികച്ച ടിവി സീരിസ് ഡ്രാമ- ദി ക്രൗണ്‍
മികച്ച ടിവി സീരിസ് -മ്യൂസിക്, കോമഡി: ഷിറ്റ്സ് ക്രീക്ക്
മികച്ച ടിവി ഫിലിം- ദി ക്വീന്‍ ഗംബിറ്റ്
മികച്ച നടി ഡ്രാമ- എമ്മ കൊറിന്‍ (ദി ക്രൗണ്‍)
മികച്ച നടന് ഡ്രാമ- ജോഷ്വോ കോന്നര്‍ (ദി ക്രൗണ്‍)
മികച്ച നടി മ്യൂസിക്കല്‍, കോമഡി- ജാസണ്‍ സുഡെക്കിസ് (ടെഡ് ലാസോ)
Content Highlight: The 78th Golden Globe Awards have been announced