ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ കർണൻ ഏപ്രിൽ 2021ൽ തീയേറ്ററുകളിലെത്തും. പാരിയേറും പെരുമാളിന് (Pariyerum Perumal)ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന പ്രത്യേകത കൂടി കർണനുണ്ട്. സിനിമയുടെ ടീസറും (Teaser)പുറത്തുവിട്ടുണ്ട്. കൊറോണ വൈറസ് മഹാമാരി മൂലം ഷൂട്ടിംഗ് മാറ്റിവെച്ച സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് ഡിസംബർ 2020 ലാണ്. കലൈപുലി എസ് തനുവാണ് സിനിമ നിർമ്മിക്കുന്നത്.
1991ൽ തമിഴ്നാട്ടിലെ (Tamil Nadu) കൊടിയൻകുളത്ത് നടന്ന ജാതി സംഘർഷമാണ് സിനിമയുടെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധനുഷിനൊപ്പം രജീഷ വിജയൻ, ലാൽ, യോഗി ബാബു എന്നിവർ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content Highlight: Tamil Movie Karnan to release theaters in April 2021; Teaser released