നമ്മൾ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് മനുഷ്യ ബന്ധങ്ങൾക്കാണ്. അത് നിങ്ങളുടെ മക്കളോ, ഭാര്യ-ഭർതൃ ബന്ധമോ അല്ലെങ്കിൽ സുഹൃത്തുക്കളോ ആരും ആയിക്കൊള്ളട്ടെ. അവർക്കാണ് നമ്മുടെ ജീവിതത്തിൽ ആദ്യം മുൻഗണന കൊടുക്കേണ്ടത്. അവർക്കൊരു പ്രശ്നമുണ്ട് എങ്കിൽ അതാണ് നാം ആദ്യം പരിഹരിക്കേണ്ടത്. പിന്നീടൊള്ളു കരിയർ.
നമുക്കറിയാം സ്ത്രീകളുടെ ഹൃദയം പുരുഷന്മാരുടെ ഹൃദയത്തെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ ചെറുതാണ്. അത്കൊണ്ട് തന്നെ പുരുഷന്മാരുടെ ഹൃദയം മിനിറ്റിൽ 70തവണ ഇടിക്കുമ്പോൾ സ്ത്രീകളുടേത് മിനിറ്റിൽ72 തവണയാണുള്ളത്. നമ്മുടെ വീടുകളിൽ ഒക്കെ സ്ത്രീകൾക്ക് പ്രത്യേക ഒരു പരിഗണന നൽകാറുണ്ട്. കാരണം മറ്റൊന്നുമല്ല. അവർക്ക് ഏത് പ്രശ്നങ്ങളെയും അതിവേഗത്തിൽ പരിഹരിക്കാനുള്ള കഴിവുണ്ട്. ഇത് ശാസ്ത്രം പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. ഇതിനുപിന്നിലുള്ള ശാസ്ത്ര തത്വം എന്തെന്നാൽ, അതായത് മനുഷ്യമാരുടെ തലച്ചോറിന് രണ്ടു പ്രധാന ഭാഗങ്ങളുണ്ട്. അതിൽ ഒരു ഭാഗം ക്രിയേറ്റിവായും മറ്റൊരു ഭാഗം ബുദ്ധിപരമായും ചിന്തിക്കുവാനുള്ള കഴിവുണ്ട്. ഇതിൽ പുരുഷന്മാരുടേത് സാധരണ രീതിയിലാണ് ഉള്ളത്. എന്നാൽ ഈ ഭാഗങ്ങൾ സ്ത്രീകളിൽ സിഗ്സാഗ് രീതിയിലാണ് ഉള്ളത്. അത്കൊണ്ട് തന്നെ അവർക്ക് ഒരേ സമയം ക്രിയേറ്റിവായും ബുദ്ധിപരമായും ചിന്തിക്കാനുള്ള ശേഷിയുണ്ട്. അതുപോലെ തന്നെയാണ് പുരുഷന്മാരേക്കാൾ ഓർമ്മശക്തി കൂടുതൽ സ്ത്രീകൾക്ക് തന്നെയാണ്. അത്കൊണ്ടാണ് എന്ത് ടാസ്ക്കുകൾ കൊടുത്താലും പറഞ്ഞ സമയത്തിനുള്ളിൽ സ്ത്രീകളാണ് ആദ്യം ചെയ്തു തീർക്കുന്നത്. ഇങ്ങനെ സ്ത്രീകൾക്ക് വ്യത്യസ്ഥമായ വസ്തുതകൾ ഉണ്ട്.
Content Highlight: Some amazing facts about women