എല്ലായ്പ്പോഴും മലയാളികൾ പറയുന്നതുപോലെ നമ്മുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് നടന വൈഭവം മോഹൻലാൽ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല അല്ലേ. ഒരു വിധം എല്ലാ നായികമാരുടേയും നായകനായി നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോഴിതാ തന്നോടൊപ്പം അഭിനയിച്ച നടിമാരായ ശോഭന, മഞ്ജു വാര്യർ എന്നിവരിൽ ആരാണ് കൂടുതൽ മികച്ചത് എന്ന് ഒരഭിമുഖത്തിൽ പറഞ്ഞത് വൈറലാകുകയാണ്.
നടി ശോഭന ലാലേട്ടന്റെ നായികയായി മലയാളത്തില്‍ തിളങ്ങിയ താരമാണ്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു.
തനിക്കൊപ്പം അന്‍പത്തിനാല് സിനിമകളില്‍ അഭിനയിച്ച ശോഭനയേയും ഏട്ട് സിനിമകളില്‍ അഭിനയിച്ച മഞ്ജുവിനെയും മുന്‍നിര്‍ത്തിയാണ് നടന് സംസാരിച്ചത്. ശോഭന എനിക്കൊപ്പം അന്‍പത്തി നാലോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മഞ്ജു വാര്യര്‍ ഏഴോ ഏട്ടോ സിനിമകളിലും. ഇവരില്‍ ആര് മികച്ചതെന്ന് പറയാന്‍ പ്രയാസമാകും എന്നാണ് മോഹൻലാൽ പറയുന്നത്.
എങ്കിലും എക്സ്പീരിയന്‍സിന്റെ പുറത്ത് ശോഭനയെ ആയിരിക്കും ഞാന്‍ തിരഞ്ഞെടുക്കുകയെന്നും മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതേ ഉളളുവെന്നും. ഇപ്പോള്‍ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ എറ്റവും മുന്‍പന്തിയില്‍ മഞ്ജു വാര്യര്‍ ഇനിയും ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രഥമ നിരയില്‍ വന്നേക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Shobhana or Manju Warrier is the best actress? Mohanlal answers