പലവിധം സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് വളരെ വ്യത്യസ്തമാണ്. ചെറുക്കന്റെയും പെണ്ണിന്റെയും ഇടയിൽ പാമ്പ്. പാമ്പ് എന്ന് പറഞ്ഞാൽ പോരാ നല്ല എണ്ണം പറഞ്ഞ രണ്ട് പെരുമ്പാമ്പുകൾ. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ഈ ഫോട്ടോഷൂട്ട് നടന്നത്. മലയാളിയായ ആന്റണിക്ക് ഇങ്ങനെ എട്ട് പാമ്പുകൾ ഉണ്ട്. വീഡിയോ എടുത്തതും മലയാളികൾ തന്നെ കോട്ടയം ആസ്ഥാനമായുള്ള എറിക്കാട്ട് സ്റ്റുഡിയോസ് ആണ് ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ടിനു പിന്നിൽ.
ടോം സണ്ണിയാണ് ക്യാമറ. ചിത്രങ്ങൾ പകർത്തിയത് വിൻസ്റ്റൺ ജെയിംസ്. ഫോട്ടോഷൂട്ട് ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
Content Highlight: Save the date photoshoot of a Malayali couples with two snakes goes viral