Home mollywood മലയാള സിനിമയിലെ ഈ നായികയെ മനസ്സിലായോ?

മലയാള സിനിമയിലെ ഈ നായികയെ മനസ്സിലായോ?

Samvritha Sunil is one of the favorite heroines of Malayali

Facebook
Twitter
Pinterest
WhatsApp

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു. എന്നാൽ അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ക്ഷണം നിരസിച്ചു. പിന്നീട് 2004 ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.

 

സംവൃതയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. സംവൃതയുടെ സഹോദരിയായ സൻജുക്തയാണ് ചിത്രം ഷെയർ ചെയ്തത്. മലയാള സിനിമയിലെ ഉയരം കൂടിയ നായികമാരിൽ ഒരാൾ കൂടിയായിരുന്നു സംവൃത. സംവൃതയ്ക്ക് 5 അടി 9 ഇഞ്ചിലേറെ ഉയരമുണ്ട്.

 

അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. കഴിഞ്ഞ ഫെബ്രുവരിയിൽ മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷവും മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.

 

ഇക്കുറി ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള മനോഹരമായ ഒരു നിമിഷത്തിന്റെ ഫോട്ടോയാണ് സംവൃത പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ഇളയമകൾ രുദ്രയെ എടുത്തുയർത്തുന്ന സംവൃതയേയും തൊട്ടടുത്തിരിക്കുന്ന ഭർത്താവ് അഖിലിനേയും മകൻ അഗസ്ത്യയേയും കാണാം.

 

Content Highlight: Samvritha Sunil is one of the favorite heroines of Malayali

  • Tags
  • favorite
  • malayalam movie
  • malayali
  • samvritha daughter and husband
  • samvritha sunil
Facebook
Twitter
Pinterest
WhatsApp

Most Popular

സിനിമയുടെ ഷൂട്ടിംഗിനിടയിൽ‘മാസ്റ്റർ’ കാണാനെത്തി വിനീതും പ്രണവും കല്യാണിയും

'ഹൃദയം' സിനിമയുടെ ഷൂട്ടിംഗിനിടയിൽ മാസ്റ്റര്‍ കാണാനെത്തി വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മാസ്കണിഞ്ഞ് തീയേറ്ററിൽ 'മാസ്റ്റര്‍' കാണാനെത്തിയ വിവരം വിനീതും കല്യാണിയും പങ്കുവെച്ചിരിക്കുന്നത്. സെൽഫി ചിത്രമാണ് വിനീത്...

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....