Home FILM ENTERTAINTMENT സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ മോഡൽ 98 കാരിയായ പാപ്പിയമ്മ

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ മോഡൽ 98 കാരിയായ പാപ്പിയമ്മ

Pappiamma,98 age woman is the new model for celebrity photographer Mahadevan Thampi  

Facebook
Twitter
Pinterest
WhatsApp

 

ല്ലില്ലാത്ത മോണകാട്ടി, പച്ചപ്പാടത്തിനിടയില് നിഷ്കളങ്കമായ ചിരിയോടെ പാപ്പിയമ്മ ഫോട്ടോകള്ക്കായി പോസു ചെയ്യുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന് തമ്പിയാണ് 98 കാരിയായ പാപ്പിയമ്മയെ തന്റെ ചിത്രങ്ങള്ക്ക് മോഡലായി കണ്ടെത്തിയത്

 

വൈക്കത്തിനടുത്തുള്ള ഒരു ഉള്നാടന് പ്രദേശത്താണ് പാപ്പിയമ്മയുടെ വീട്. വീടെന്ന് പറയാനാവില്ല. ആസ്ബറ്റോസ് ഷീറ്റുകളും ടര്പ്പായയും കൊണ്ട് കെട്ടിമറച്ച ഒരു കുടില്. പ്രായത്തിലും വയറു നിറയ്ക്കാന് വയലില് കൊയ്യാനും വീട്ടുപണികള്ക്കുമായി പാപ്പിയമ്മ പോകാറുണ്ടെന്ന് അയല്വാസികള് പറയുന്നു. 

തേവലക്കാട് എന്ന സ്ഥലത്ത് ഫോട്ടോഷൂട്ടിന് വേണ്ടി ലൊക്കേഷന് ഹണ്ടിനെത്തിയപ്പോഴാണ് പാപ്പിയമ്മയെ മഹാദേവന് തമ്പി കണ്ടെത്തിയത്. പാപ്പിയമ്മയുടെ മേക്കോവര് ഷൂട്ടൊന്നുമല്ല അപ്പോള് മനസ്സില് വന്നതെന്ന് മഹാദേവന് തമ്പി. ‘ഗ്രാമീണതയും അതിന്റെ നിഷ്കളങ്കതയും പുതിയ തലമുറയെ കാണിച്ചുകൊടുക്കാന് പാപ്പിയമ്മയെ അങ്ങനെ തന്നെ ഫ്രെയ്മിലാക്കുകയായിരുന്നു ലക്ഷ്യം. പാപ്പിയമ്മയുടെ ഒരു ദിനം, അത് ചിത്രങ്ങളിലൂടെ ഫോട്ടോ സ്റ്റോറിയായി പകര്ത്താനായിരുന്നു തങ്ങളുടെ ശ്രമം.’

Content Highlight: Pappiamma,98 age woman is the new model for celebrity photographer Mahadevan Thampi

 

  • Tags
  • mahadevan thampi
  • old woman photoshoot
  • pappiamma
  • photoshoot
  • vaikom photoshoot
Facebook
Twitter
Pinterest
WhatsApp

Most Popular

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....

അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല പൂര്‍വ്വ കാമുകനെ വിലക്കി ഹൈക്കോടതി

ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ​ഗായകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ അമല പോൾ  മദ്രാസ് ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇപ്പോഴിതാ അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് ഭവ്നിന്ദര്‍...