ദീപിക പദുകോൺ ഹൃത്വിക് റോഷൻ പ്രധാന വേഷത്തിലെത്തുന്ന രാമായണം 3 ഡി ചിത്രത്തിനെ കുറിച്ചുള്ള വാർത്ത ബോളിവുഡിൽ വലിയ ചർച്ചായായിരിക്കുകയാണ്. മധു മന്തേന സംവിധാന ചെയ്യുന്ന ചിത്രത്തിൽ സീതയായിട്ടാണ് ദീപിക എത്തുന്നത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള ഒരു വാർത്ത ബോളിവുഡ് കോളങ്ങളിൽ ചർച്ചാ വിഷയമാകുകയാണ്.
ദീപിക സീതയായി എത്തുമ്പോൾ രാവണനായി ഹൃത്വിക് റോഷൻ എത്തുന്നു എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. അതേസമയം രാമനായി എത്തുന്നത് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മഹേഷ് ബാബുവാണ്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. രാമന്റെകഥാപാത്രത്തെ അവതരിപ്പിക്കുവാനായി ശക്തനായ ഒരു നടനായി സംവിധായകാൻ ഒരുപാടു അന്വഷണങ്ങൾ നടത്തിയിരുന്നു വെന്നും ഒടുവിലാണ് തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബുവിനെ ആ റോളിലേക്ക് കണ്ടെത്തിയതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഒരു ഓൺലൈൻ പോർട്ടൽ ആണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തുടക്കത്തിൽ പ്രഭാസിനെ ആണ് ഈ വേഷത്തിനായി സമീപിച്ചിരുന്നത്. എന്നാൽ ഈ സിനിമക്ക് ഒരുപാട് കാലതാമസം എടുക്കും എന്നത് കൊണ്ട് അദ്ദേഹം സിനിമയിൽ നിന്ന് പിൻമാറുകയായിരുന്നു. ആദിപുരുഷിലും സമാനമായ കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രാവണനായി എത്തുന്നത് സെയ്ഫ് അലിഖാനാണ്. ചിത്രത്തിന്റ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു. പ്രേക്ഷകർ ആകാംക്ഷേയോടെ ചിത്രത്തിനായി കാത്തിരിക്കുന്നത്.മഹേഷ് ബാബു ആയിരിക്കും ചിത്രത്തിൽ രാമൻ എന്ന് ആഭ്യമുഖങ്ങൾ കേൾകുന്നുണ്ട്
മറ്റൊരു ചിത്രത്തിൽ ദീപികയും ഹൃത്വിക് റോഷനും ഒരുമിച്ചെത്തുന്നുണ്ട്. ഹൃത്വികിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഹൃത്വികിന്റെ തന്നെ സൂപ്പര്‍ഹിറ്റായ ബാങ് ബാങ്, വാര് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായ സിദ്ധാര്‍ഥ് ആനന്ദാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഫൈറ്റര്‍ എന്നാണ് ചിത്രത്തിന്റെ പേര്. 2021 സെപ്തംബറില്‍ ചിത്രം പുറത്തിറങ്ങും.
Content Highlight: Rumour about cast of Ramayana movie; Deepika as Sita, Hrithik Roshan as Ravana and Ram as “South Indian star”