നടി കീർത്തി സുരേഷും തമിഴ് സംവിധായകൻ അനിരുദ്ധും ഈ വർഷം വിവാഹിതരാകും എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നാണ് വാർത്തയിലെ ഉള്ളടക്കം. എന്നാൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ സുരേഷ് കുമാർ.
വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ഇതു മൂന്നാം തവണയാണ് മകളുടെ പേരിൽ വ്യാജ വിവാഹവാര്‍ത്ത വരുന്നതെന്നും സുരേഷ് കുമാർ പ്രമുഖ ഓൺലൈനോട് പ്രതികരിച്ചു.
തമിഴിലും തെലുങ്കിലുമായി കീർത്തിയുടെ നിരവധി ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. പ്രിയദർശൻ–മോഹൻലാൽ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും കീർത്തി പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Content Highlight: Rumors about Actress Keerthi Suresh getting married to a famous Film Director