Home Tradition ഞായറാഴ്ച വ്രതവും ​ഗുണങ്ങളും
Tradition

ഞായറാഴ്ച വ്രതവും ​ഗുണങ്ങളും

Sunday fasting and virtues

Facebook
Twitter
Pinterest
WhatsApp

വ്രതങ്ങൾ കൃത്യമായി എടുക്കുകയും ചിട്ട വട്ടങ്ങൾ പാലിക്കുകയും ചെയ്താൽ ഫലം നിശ്ചയമാണ്. ഇൗശ്വരന് നമ്മിൽ വേർതിരിവുകളൊന്നുമില്ല. മനസ്സുരുകി വിളിക്കുന്നയിടത്ത് ഭ​ഗവാനെ നമ്മുക്ക് കാണാം. ഇവി വ്രതത്തിന്റെ കാര്യത്തിലേക്ക് എത്തിയാൽ ഞായറാഴ്ചകളാണ് കാര്യമായ മറ്റ് തിരക്കുകളോ ജോലിദിനമോ അല്ല അങ്ങിനെയൊരു ദിവസമാണ് ഞായറാഴ്ച വ്രതമെടുക്കാം.

സർവ്വപാപഹരവും ഐശ്വര്യപ്രദവുമാണ് ഞായറാഴ്ച വ്രതം. ഏതു ഗ്രഹങ്ങളുടെയായാലും ശാന്തികർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു മുമ്പ് ആദിത്യപൂജയും ഭജനവും ചെയ്യേണ്ടതാണ്. അതുപോലെ ആദിത്യപ്രീതികരമായ ഞായറാഴ്ച വ്രതം ഏറ്റവും ഉത്തമവും ഫലപ്രദവുമാണ്. ശനിയാഴ്ച വൈകുന്നേരം ഉപവസിക്കുക. ഞായറാഴ്ച സൂര്യോദയത്തിനു മുമ്പുതന്നെ ഉണർന്ന് കുളിച്ച് ഇൗറനായി ഗായത്രി, ആദിത്യഹൃദയം, സൂര്യസ്‌ത്രോത്രങ്ങൾ ഇവയിലേതെങ്കിലും ഭക്തിപൂർവ്വം ജപിക്കുക.

ഈ ദിവസം ഒരു നേരം മാത്രം ആഹാരം കഴിക്കാം. സൂര്യക്ഷേത്രത്തിൽ ദർശനം നടത്തി ചുവന്ന പൂക്കൾകൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ ശിവക്ഷേത്രദർശനം  നടത്തി ധാര, അഭിഷേകം, വില്വദളം കൊണ്ട് അർച്ചന തുടങ്ങിയവ കഴിപ്പിക്കാം. വൈകിട്ട് അസ്തമയത്തിനുമുമ്പു തന്നെ കുളിച്ച് സൂര്യഭ​ഗവാനെ പൂജിക്കാം.  അസ്തമയ ശേഷം സൂര്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങൾ ആദിത്യഹൃദയം തുടങ്ങിയവ ജപിക്കുവാൻ പാടില്ല എന്നു വിധിയുണ്ട്.

ജാതകത്തിൽ ആദിത്യദശാകാലമുള്ളവർ ഞായറാഴ്ച വ്രതമനുഷ്ഠിക്കുന്നത് ഉത്തമമാണ്. ദശാകാലദോഷത്തിന്റെ കാഠിന്യമനുസരിച്ച് 12, 18, 41 എന്നിങ്ങനെ തുടർച്ചയായ ഞായറാഴ്ചകളിൽ വ്രതമനുഷ്ഠിക്കാം. ആദിത്യൻ ഉച്ചത്തിൽ നിൽക്കുന്ന മേടമാസത്തിലും അത്യുച്ചത്തിൽ എത്തുന്ന മേടം പത്തിനും ആദിത്യപ്രീതികരങ്ങളായ കർമ്മങ്ങൾ, പൊങ്കാല തുടങ്ങിയവ അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സപ്തമിതിഥിയും ഞായറാഴ്ചയും ചേർന്നു വരുന്ന ദിവസം കൂടുതൽ പ്രാധാന്യത്തോടെ വ്രതമനുഷ്ഠിക്കേണ്ടതാണ്.

Content Highlight: Sunday fasting and virtues

  • Tags
  • gayatri mantam
  • pongala
  • sunday fasting
  • surya salutation
  • surya temple
  • virtues
Facebook
Twitter
Pinterest
WhatsApp

Most Popular

ഞായറാഴ്ച വ്രതവും ​ഗുണങ്ങളും

Tradition
വ്രതങ്ങൾ കൃത്യമായി എടുക്കുകയും ചിട്ട വട്ടങ്ങൾ പാലിക്കുകയും ചെയ്താൽ ഫലം നിശ്ചയമാണ്. ഇൗശ്വരന് നമ്മിൽ വേർതിരിവുകളൊന്നുമില്ല. മനസ്സുരുകി വിളിക്കുന്നയിടത്ത് ഭ​ഗവാനെ നമ്മുക്ക് കാണാം. ഇവി വ്രതത്തിന്റെ കാര്യത്തിലേക്ക് എത്തിയാൽ ഞായറാഴ്ചകളാണ് കാര്യമായ മറ്റ്...

പുരുഷന്മാർ പാലിൽ ഇത് ചേർത്ത് കുടിക്കൂ, ഗുണങ്ങൾ ഏറെയാണ്, പക്ഷേ ഇക്കാര്യം ശ്രദ്ധിക്കണം…

  പാലും കൽക്കണ്ടും കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ? ഒരു വശത്ത് പോഷകാഹാരത്തിന്റെ കാര്യത്തിൽ പാൽ ഒരു സമ്പൂർണ്ണ ആഹാരമാണ് എന്നാൽ മറുവശത്ത് കൽക്കണ്ടിന്റെ മധുരം മനസ്സിനൊപ്പം തലച്ചോറിനും സന്തോഷം നൽകുന്നു.  എന്നാൽ ഇവ...

BSNL Rs.199 ന്റെ പ്ലാനിൽ മാറ്റം, ഉപയോക്താക്കൾക്ക് മുമ്പത്തേതിനേക്കാൾ കൂടുതൽ ആനുകൂല്യം!

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (BSNL) ഈ ഫെബ്രുവരി 1 മുതൽ തങ്ങളുടെ  199 രൂപയുടെ പദ്ധതിയിൽ ((BSNL Rs199 plan) മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.   ഇനി നിങ്ങൾ...

സൂര്യയെ വിവാഹം കഴിക്കാൻ കാരണമായ രഹസ്യം വെളിപ്പെടുത്തി ജ്യോതിക

തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡികളാണ് സൂര്യയും ജ്യോതികയും (Jyothika). സിനിമയിൽ മിന്നി നിൽക്കുന്ന സമയത്ത് തന്നെയാണ് താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ നടന്നത്.  ഇപ്പോഴിതാ സൂര്യയെ വിവാഹം കഴിക്കാൻ കാരണമായ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ജ്യോതിക. ഒരു...