റിയ, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മുൻ മാനേജർ, വീട്ടുജോലിക്കാർ, ലഹരി ഇടപാടുകാർ എന്നിവരടക്കം 33 പേർക്കെതിരെയാണ് 11,700 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അനുബന്ധ രേഖകൾ കൂടിച്ചേരുമ്പോൾ 40,000 പേജിൽ അധികമാകും. കുറ്റപത്രത്തിനൊപ്പം ഡിജിറ്റൽ തെളിവുകളും എന്‍ഡിപിഎസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അവകാശപ്പെടുന്നു.
ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളമാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ 200ലേറെ പേരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂണിലാണ് നടൻ സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തത്. നടൻ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആഗസ്റ്റിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസ് ഏറ്റെടുത്തത്.
Content Highlight: Riya Chakraborty gave drugs to Sushant ; Deepika in the chargesheet