Home FILM ENTERTAINTMENT കുട്ടിസ്റ്റോറി വെറും കുട്ടിക്കളി, എന്ന് റിവ്യൂ  

കുട്ടിസ്റ്റോറി വെറും കുട്ടിക്കളി, എന്ന് റിവ്യൂ  

Review of tamil anthology, "kutti story"

Facebook
Twitter
Pinterest
WhatsApp

വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇഷാരി കെ ഗണേഷിന്റെ വേൽ ഇന്റർനാഷണൽ പ്രദർശനെത്തിച്ചിരിക്കുന്ന നാല് പ്രണയകഥകൾ തുന്നിച്ചേർത്ത ആന്തോളജി മൂവി ആണ് കുട്ടിസ്റ്റോറി. നാല് സെഗ്മെന്റുകൾ ഒരുക്കിയിരിക്കുന്നതും ചില്ലറക്കാരല്ല. ഗൗതം വാസുദേവ് മേനോൻ, എൽ വിജയ്, വെങ്കട്ട് പ്രഭു, നളൻ കുമരസ്വാമി എന്നീ വൻ തോക്കുകൾ ആണ് . എന്നാൽ വൻ തോക്കുകൾ വൻ തോൽവികൾ ആവുന്ന ശോകം സീനാണ് സിനിമ കഴിഞ്ഞ് തിയേറ്റർ വിട്ട് ഇറങ്ങുമ്പോൾ..

എതിർ പാരാ മുത്തം ഗൗതം മേനോൻ, അവനും നാനും എൽ വിജയ്, ലോഗം വെങ്കട്ട് പ്രഭു, ആടൽ പാടൽ നളൻ കുമരസ്വാമി എന്നിവയാണ് സിനിമകൾ യഥാക്രമം. നല്ല അഭിനേതാക്കളും ഉണ്ട്. എന്നാൽ സംവിധായകർ ഇതൊരു കുട്ടിക്കളി ആയിട്ടാണ് എടുത്തിരിക്കുന്നത്. അതിനാൽ തന്നെ വാല്യബിള് ആയിട്ടുള്ള ഒരു തിയേറ്റർ അനുഭവം സമ്മാനിക്കാൻ ഒന്നിനു പോലും സാധിക്കുന്നില്ല.

 

എതിർ പാരാ മുത്തം എന്ന ആദ്യ സെഗ്മെന്റും അവനും നാനും എന്ന രണ്ടാം സെഗ്മെന്റും കണ്ട് ഇന്റർവെൽ ആകുമ്പോൾ തന്നെ മനസ് മടുക്കും. ഏറ്റവും മോശം ആവാൻ വേണ്ടി മേനോനും വിജയും തമ്മിൽ കടുത്ത മത്സരത്തിൽ ആണ്. ഇടവേളയ്ക്ക് ശേഷം വരുന്ന ലോഗവും ആടലും പാടലും ഇച്ചിരെ ഭേദമാണ്. ഇച്ചിരെ എന്നുപറയുമ്പോൾ ഒരു മിനുങ്ങ്.. ഗൗതം മേനോന്റെ ഇതുവരെയുള്ള സിനിമകളിൽ പലതിലും കണ്ട ഐറ്റം തന്നെ മേനോൻ ആട്ടിയതിന്മേൽ ഇട്ട് ആട്ടിക്കൊണ്ടിരിക്കുകയാണ്, എതിർ പാരാ മുത്തം അഥവാ തിരികെ പ്രതീക്ഷിക്കാത്ത ചുംബനം.. 95 തിരുച്ചിയിലെ ഒരു കോളേജിൽ മൃണാളിനി എന്ന കൂട്ടുകാരിയുമായി ഉണ്ടായിരുന്ന പരിശുദ്ധ ബന്ധത്തെ സമകാലീന ചെന്നൈയിൽ മധ്യവയസ്കനായി തുടങ്ങിയ ആദി മദ്യവയസ്കരായിരിക്കുന്ന കുറച്ച് കൂട്ടുകാരോട് അയവെട്ടുന്നതാണ് സാഹചര്യം. മേനോൻ തന്നെയാണ് ആദി എന്നത് മാത്രം ആണ് ഒരേ ഒരു പുതുമ. മൃണാളിനി രണ്ട് കാലഘട്ടത്തിലും അമല പോൾ തന്നെ. ഇങ്ങേര് സ്ഥിരം രാമായണൻവായന എന്നു നിർത്തും എന്നൊരു ചോദ്യം മാത്രമേ സിനിമ ബാക്കി വെക്കുന്നുള്ളൂ.. ഒരാൾ എത്രയെന്ന് വച്ചാ സ്വയം അനുകരിക്കുക..

Content Highlight: Review of tamil anthology, “kutty story”

  • Tags
  • kutty story
  • movie review
  • review
  • TAMIL MOVIE
Facebook
Twitter
Pinterest
WhatsApp

Most Popular

തലച്ചോറും പിടിച്ച് കുട്ടി, ഭീതിപ്പെടുത്തുന്ന കാഴ്ചകൾ…

പല ഫോട്ടോ ഷൂട്ടുകളും വൈറലാകാറും ഉണ്ട്. എന്നാൽ ഭീതിപ്പെടുത്തുന്ന, പ്രേതകഥകളിൽ മാത്രം കേട്ട് പരിചയമുള്ള, ഹോളിവുഡ് ചിത്രങ്ങളിൽ കണ്ട് പരിചയമുള്ള ഭീതിപ്പെടുത്തുന്ന മുഖങ്ങൾ നിങ്ങളുടെ മുന്നിൽ വന്ന് നിന്നാൽ എന്ത് ചെയ്യും? അത്തരത്തിലുള്ള...

ഓസ്കാർ വേദിയിലെ ചിരിപ്പിക്കുന്ന വസ്ത്രധാരണ  

ഓസ്കാർ വേദിയിലെ നടീ നടന്മാരുടെ ചിത്രങ്ങളുടെ വളരെ രസകരമായ വസ്ത്രധാരണ Kristen Wiig, (ക്രിസ്റ്റൺ വിഗ്) 2020 Laura Dern, (ലോറ ഡെർൻ)2020 Lea Seydoux (ലിയ സെഡക്സ്), 2020 Rachel Weisz, റേച്ചൽ വർഗീസ്,2019 Linda Cardellini( ലിൻഡ...

സൂര്യൻ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നത് കണ്ടിട്ടുണ്ടോ?

ചിത്രം വരയ്ക്കുക എന്ന് പറഞ്ഞാൽ ബ്രഷും പിന്നെ പെയിന്റും ഒക്കെയായിരിക്കും നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ സൂര്യനെ ഉപയോഗിച്ച് ചിത്രം വരയ്ക്കാൻ സാധിക്കുമോ? അതിനുള്ള ഉത്തരം ദേ ഈ വീഡിയോയിലുണ്ട്. ഈ യുവതി...

കുളി ആസ്വദിക്കുന്ന രാജ വെമ്പാല

Eco Watch
രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കൊറോണയോടൊപ്പം തന്നെ ചുടും വർധിക്കുകയാണ്. മനുഷ്യരെ പോലെത്തന്നെ മൃഗങ്ങളും ചൂട് സഹിക്കാതെ തണല് തേടിയിറങ്ങിയിരിക്കുകയാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൂട് സഹിക്കാതെ നാട്ടിലിറങ്ങിയ ഒരു...