മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും നിരവധി ആരാധകർ ആണ് താരത്തിന് കേരളത്തിൽ മാത്രം ഉള്ളത്. ഇതിന് കാരണം താരം അഭിനയിച്ച ഗീതാഗോവിന്ദം എന്ന ചിത്രത്തിലെ ഗാനങ്ങൾ കേരളത്തിലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഗോപിസുന്ദർ ആയിരുന്നു ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. ഗീതഗോവിന്ദം എന്ന ചിത്രം മൊഴിമാറ്റം പോലും ചെയ്യാതെ കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിൻറെ ഡബ്ബ് ചെയ്ത വേർഷൻ മലയാളം ടെലിവിഷൻ ചാനലുകളിലും പ്രദർശിപ്പിക്കുന്നുണ്ട്. കർണാടക സ്വദേശിയാണ് രശ്മിക മന്ദന. രക്ഷിത് ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കിരിക് പാർട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട് അധികം വൈകാതെ തന്നെ കന്നഡ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി രശ്മിക. അധികം വൈകാതെ തന്നെ തെലുങ്കിലേക്കും താരം ചുവടുമാറ്റം നടത്തി. വിജയ് ദേവരകൊണ്ട നായകനായ ചിത്രങ്ങളിൽ രശ്മിക നായികയായി അഭിനയിച്ചു. ഇവരുടെ ജോഡി പൊരുത്തം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അധികം വൈകാതെ തന്നെ തെലുങ്കിലും തിരക്കുള്ള താരങ്ങളിൽ ഒരാളായി മാറി രശ്മിക. മഹേഷ് ബാബു നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ചു താരം. ഇപ്പോൾ അല്ലുഅർജുൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുഷ്പ എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് രശ്മിക. ഇതിനിടയിൽ തൻറെ ആദ്യ തമിഴ് ചിത്രവും രശ്മിക പൂർത്തിയാക്കി. കാർത്തി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സുൽത്താൻ എന്ന ചിത്രത്തിലാണ് രശ്മിക നായികയായി അഭിനയിക്കുന്നത്. ഇപ്പോൾ തെന്നിന്ത്യയും കടന്ന് ബോളിവുഡിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് രശ്മി. സിദ്ധാർത്ഥ് മൽഹോത്ര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മിഷൻ മജ്നു എന്ന ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.
എന്നാൽ ഇന്ത്യയിൽ ഇത്രയധികം ആരാധകരുള്ള താരത്തിന് സ്വന്തം നാടായ കർണാടകയിൽ മാത്രം പുല്ലുവിലയാണ് എന്ന സത്യം നിങ്ങൾക്ക് അറിയുമോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഞെട്ടിപ്പിക്കുന്ന കാരണങ്ങളാണ് ഇതിന് പുറകിലുള്ളത്. കർണാടക സ്വദേശികൾക്ക് പ്രാദേശിക വികാരം വളരെ കൂടുതലാണ്. കന്നട സിനിമയിൽ തിളങ്ങിയ താരം പിന്നീട് പതിയെ മറ്റു ഭാഷകളിലേക്ക് ചുവടു മാറ്റിയത് കന്നഡ പ്രേമികൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല. സാധാരണ നമ്മുടെ നായികമാർ മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ നമുക്ക് അഭിമാനം ആണുള്ളത് എങ്കിൽ ഇവർക്ക് അത് ഇവരുടെ അഭിമാനത്തിന് കോട്ടം തട്ടിക്കുന്ന എന്തോ കാര്യമാണ്. അതുകൊണ്ടുതന്നെ ഇനി അടുത്ത കാലത്തൊന്നും രശ്മികയ്ക്ക് കർണാടകത്തിലേക്ക് തിരിച്ചു പോകാൻ സാധിക്കില്ല എന്നത് ഉറപ്പാണ്.
Content Highlight: Reshmika Mandana is one of the most beloved actresses in Kerala.