തെലുങ്ക് താരം പ്രഭാസ് നായകനാകുന്ന ചിത്രം ആദിപുരുഷ് ചിത്രീകരണം നടക്കുന്ന സ്റ്റുഡിയോയില്‍ തീപിടിത്തം. മുംബൈയിലെ സ്റ്റുഡിയോയില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തീപിടത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായെന്ന് അഗ്നി ശമന സേന അധികൃതര്‍ അറിയിച്ചു.ആര്‍ക്കും പരിക്കില്ല.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രഭാസും സെയ്ഫ് അലി ഖാനും സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നില്ല. ബംഗൂര്‍ നഗറിലെ ഇനോര്‍ബിറ്റ് മാളിന് സമീപമാണ് ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്.
വൈകുന്നേരം 4.10ഓടെയാണ് തീപിടിത്തമുണ്ടായത് എന്ന് പൊലാസ് അറിയിച്ചു. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
ചിത്രത്തിന്റെ സംവിധായകന് ഓം റൗത്തും ഒരു ചെറിയ സംഘം ക്രൂവും മാത്രമേ സെറ്റില്‍ ഉണ്ടായിരുന്നുള്ളു.ബിഗ് ബജറ്റ് ചിത്രമായ ആദിപുരുഷ്, മഹാഭാരതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ്.
Content Highlight: Prabhas movie Adipurush’s set on fire