ജീത്തു ജോസഫ് ഒരുക്കിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രം ദൃശ്യത്തിന്റ രണ്ടാം ഭാഗമായ ദൃശ്യം 2 ഈ മാസം റിലീസ് ചെയ്യും. ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലാണ് ചിത്രത്തിന്റെ റിലീസ്. സിനിമയുടെ ട്രെയിലർ പുറത്തിവട്ടു. ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയിലർ.
ആദ്യ ഭാഗത്തെ കഥയുടെ പിന്തുടർച്ചയായാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ജോർജ്ജുകുട്ടിയും കുടുംബവും അവരെ അലട്ടുന്ന വരുൺ കൊലക്കേസ് അന്വേഷണവുമൊക്കെയാണ് രണ്ടാം ഭാഗത്തിലും വിഷയം. എന്നാൽ പഴയ കേബിൾ ഏജന്റിൽ നിന്ന് തിയറ്റർ ഉടമയും പ്രൊഡ്യുസറുമൊക്കെയായി ജോർജ്ജുകുട്ടി മാറിയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.
Content Highlight: Official teaser Mohanlal starring malayalam movie Drishyam 2