ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്കിന്റെ വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായി ഇന്ത്യൻ വംശജ നൗറീൻ ഹസൻ നിയമിതയായി. കൊച്ചി ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പ് സ്ഥാപകനും ഇന്ത്യൻ അമേരിക്കൻ വ്യവസായിയുമായ ജവാദ് ഹസന്റെ മകളാണ്.
ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി വെൽത്ത് മാനേജ്മെന്റിൽ ചീഫ് ഡിജിറ്റൽ ഓഫിസറായിരുന്നു നൗറീൻ. പ്രിൻസ്റ്റൺ സർവകലാശാലയിൽനിന്നു ബിരുദവും സ്റ്റാൻഫഡ് സർവകലാശാല ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.
Content Highlight: Naureen Hassan is the COO of the Federal Reserve Bank