തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ത്ഥ് ഈ ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറിയത്. കമ്മാരനായുള്ള ദിലീപിന്റെ വരവിന് വ്യത്യസ്ത പ്രതികരണമായിരുന്നു ലഭിച്ചത്. Murali Gopi, ബോബി സിംഹ, ശ്വേത മേനോന്, മണിക്കുട്ടന്, വിജയരാഘവന്, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ഭാനുമതിയെന്ന നായികയെ അവതരിപ്പിച്ചത് നമിത പ്രമോദായിരുന്നു.
2018ലായിരുന്നു കമ്മാരസംഭവം തിയേറ്ററുകളിലേക്കെത്തിയത്. ഈ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ദിലീപിന്റെ ആരാധകര്‍. റിപ്പോര്‍ട്ടര്‍ ചാനലിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു മുരളി ഗോപി ഇതേക്കുറിച്ച് സംസാരിച്ചത്. ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 അടുത്തിടെയായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമ റിലീസ് ചെയ്തത്. മോഹന്‍ലാലിന് പിന്നാലെയായി ദിലീപും കരിയര്‍ ബെസ്റ്റ് സിനിമയുടെ രണ്ടാം ഭാഗവുമായെത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
കമ്മാരസംഭവം തിയേറ്ററില്‍ ഹിറ്റാവാതെ പോയതില്‍ വിഷമിച്ചിരുന്നു. അങ്ങനെയുള്ള വിഷമങ്ങളില്‍ ഉഴറി ജീവിക്കുന്നയാളല്ല, പിന്നീട് അതേക്കുറിച്ച് ആലോചിക്കാറില്ല. അതൊരു സക്സസായിരുന്നുവെങ്കില് മാത്രമേ രണ്ടാം ഭാഗം ചെയ്യാനാവൂ. ഇപ്പോഴും അത് ആലോചനയിലുണ്ട്. സിനിമയുടെ വീഡിയോ റിലീസൊക്കെ വന്നപ്പോള്‍ മികച്ച പ്രതികരണങ്ങളാണ് വന്നത്. അത് ചെയ്യാന്‍ പറ്റുമെന്നാണ് കരുതുന്നത്. പ്രതീക്ഷയുണ്ട്, അത് സഫലമാവുമോയെന്നറിയില്ലെന്നുമായിരുന്നു മുരളി ഗോപി പറഞ്ഞത്. വീഡിയോ വൈറലായി മാറിയതോടെ ആരാധകരും ആവേശത്തിലാണ്.
Content Highlight: Murali Gopi about Kammarasambhavam 2