Home Healthy Family മലയാളത്തിൽ ആദ്യമായി ആർത്തവ വിരാമത്തെ പറ്റി ഷോർട് ഫിലിം, "ഹോട്ട്ഫ്ലാഷ്‌"

മലയാളത്തിൽ ആദ്യമായി ആർത്തവ വിരാമത്തെ പറ്റി ഷോർട് ഫിലിം, “ഹോട്ട്ഫ്ലാഷ്‌”

Malayalam short film about menopause "Hotflash"

Facebook
Twitter
Pinterest
WhatsApp

കഥയല്ലിത് ജീവിതം ഫെയിം ജഡ്ജ്ഉം മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് “ഹോട്ട്ഫ്ലാഷ്‌”. സ്ത്രീകൾ ഉള്ളിൽ ഉതുക്കി മാത്രം വെയ്ക്കുന്ന വൈകാരിക തലങ്ങളിലൂടെയാണ് സൈക്കോളജിക്കൽ കൗൺസിലർ കൂടിയായ സ്മിത സഞ്ചരിച്ചത്.

ആർത്തവ – ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് സ്ത്രീയിൽ ഉണ്ടാകുന്ന പല മാനസീക പ്രശ്നങ്ങളും ഈ ഷോർട് ഫിലിമിൽ തുറന്നു കാണിക്കുന്നു. (മെനോപോസ്) ആർത്തവവിരാമത്തോടെ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും സ്ത്രീകളിൽ ഉണ്ടാകാറുണ്ട്. വിഷാദം, കോപം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ, എല്ലുകളുടെ ബലക്കുറവ്, അമിതമായ ചൂടും വിയർപ്പും, ക്ഷീണം, അമിതഭാരം, ഉറക്കക്കുറവ്, ഓർമക്കുറവ്, മുടികൊഴിച്ചിൽ, യോനിയിൽ വരൾച്ച, യോനീചർമം നേർത്തുവരിക, അണുബാധ, സ്വയമറിയാതെ മൂത്രം പുറപ്പെടുവിക്കുക (അജിതേന്ദ്രിയത്വം), മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, ഹൃദ്രോഗ സാധ്യത വർധിക്കുക തുടങ്ങിയവ അവയിൽ ചിലത് മാത്രം.

ആർത്തവവിരാമഘട്ടത്തിലെ മാറ്റങ്ങൾ സ്ത്രീകളിൽ കൂടുതൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയും, ഇത് ശരീര പ്രക്രിയകളെ ബാധിക്കുകയും, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ഹോർമോൺ നിയന്ത്രണം, ദഹനം, ഹൃദയപ്രവർത്തനങ്ങൾ, നാഡീവ്യൂഹം, ലൈംഗികജീവിതം എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ക്ലേശകരമാനെന്നും, കുടുംബാംഗങ്ങൾ പ്രത്യേകിച്ച് പങ്കാളി സഹാനുഭൂതിയോടും , സ്നേഹതോടും ഉള്ള പെരുമാറ്റം അതിൻ്റെ സമ്മർദം കുറയ്ക്കാൻ കഴിയും എന്നുമാണ് ഈ ഷോർട് ഫിലിമിൽ സംവിധായിക സ്മിത കാണിക്കുന്നു്.

Director Smitha Sathish

ഈ ഷോർട് ഫിലിം ഒരു നല്ല മെസ്സേജ് ആണ് ഒരു ബോധവത്കരണവും കാരണം ആർത്തവത്തിൻ്റെ ആ സമയങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസീക പ്രശ്നങ്ങൾ പലർക്കും അറിയില്ല.. ഒരു തൊട്ടുതലോടിലോ ഒരു നല്ല വാക്കുകളിലോ മനസ് നിറഞ്ഞ ഒരു പുഞ്ചിരിയോ സാമീപ്യമോ സ്ത്രീക്ക് നൽകിയാൽ അവർ ലോകത്തിലെ ഏത് വേദനയും സഹിക്കാൻ ശക്തമാകും. കാരണം സ്ത്രീകൾ വലിയ പോരാളിക്കലാണ്

Content Highlight: Malayalam short film about menopause “Hotflash”

  • Tags
  • HOTFLASH
  • malayalam female director
  • malayalam short film
  • menopause
  • new malayalam short film
  • Psychologist
  • Smitha Sathish
  • women problems
Facebook
Twitter
Pinterest
WhatsApp
Previous articleതൊണ്ടവേദനയ്ക്ക്  ഇഞ്ചി ഇങ്ങനെ ഉപയോഗിച്ചാൽ…
Next articleഹിറ്റായി ട്രെൻഡിങ്ങിൽ ഇടം പിടിച്ച് മേപ്പടിയാനിലെ ആദ്യ ഗാനം

Most Popular

ഹിറ്റായി ട്രെൻഡിങ്ങിൽ ഇടം പിടിച്ച് മേപ്പടിയാനിലെ ആദ്യ ഗാനം

  ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ണിൽ മിന്നും മന്ദാരം’ എന്നു തുടങ്ങുന്ന പാട്ടിനു സംഗീതം നൽകിയത് രാഹുൽ സുബ്രഹ്മണ്യം...
Read more

മലയാളത്തിൽ ആദ്യമായി ആർത്തവ വിരാമത്തെ പറ്റി ഷോർട് ഫിലിം, “ഹോട്ട്ഫ്ലാഷ്‌”

കഥയല്ലിത് ജീവിതം ഫെയിം ജഡ്ജ്ഉം മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് "ഹോട്ട്ഫ്ലാഷ്‌". സ്ത്രീകൾ ഉള്ളിൽ ഉതുക്കി മാത്രം വെയ്ക്കുന്ന വൈകാരിക...

തൊണ്ടവേദനയ്ക്ക്  ഇഞ്ചി ഇങ്ങനെ ഉപയോഗിച്ചാൽ…

ഇന്ത്യൻ പാചകരീതിയുടെ ഒഴിവാക്കാനാവാത്ത ഏറ്റവും പ്രധാന ഘടകമാണ് ഭാഗമാണ്. ഭക്ഷണത്തിൽ രുചി പകരുവാൻ മാത്രമല്ല, ഇഞ്ചി അതിന്റെ വിവിധ ഔഷധ ഗുണങ്ങൾക്കായിട്ടും വ്യാപകമായി ഉപയോഗിക്കുന്നു. ഇഞ്ചിയുടെ ഏറ്റവും സാധാരണവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ആരോഗ്യഗുണങ്ങളിലൊന്ന്...
Read more

മീനാക്ഷി ദിലീപിന് സര്‍പ്രൈസൊരുക്കി ആരാധകര്‍! 

ഒരൊറ്റ സിനിമയില്‍ മുഖം കാണിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും അഭിനയ രംഗത്തേക്ക് എത്തുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ടിക് ടോക് വീഡിയോയുമായെത്തിയതോടെ മീനൂട്ടിക്ക് അഭിനയത്തില്‍ ഭാവിയുണ്ടെന്നായിരുന്നു ആരാധകര്‍...
Read more