Home Business കിഗര്‍ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള മോഡല്‍!

കിഗര്‍ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള മോഡല്‍!

French automobile company Renault has unveiled its new subcompact SUV,  Kiger.

Facebook
Twitter
Pinterest
WhatsApp

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ കിഗര്‍ വിപണിയിൽ അവതരിപ്പിച്ചു. 5.45 ലക്ഷം മുതൽ 9.55 ലക്ഷം വരെയാണ് കിഗെറിന്റെ എക്‌സ്-ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള സബ് കോംപാക്ട് എസ്‍യുവിയായി തീര്‍ന്നിരിക്കുകയാണ് കിഗര്‍.

ഏറ്റവും വിലക്കുറവുള്ള മോഡലെന്ന പേരോടെ അടുത്തിടെ വിപണിയിലെത്തിയ നിസാൻ മാഗ്‌നൈറ്റ് ആയിരുന്നു ഇതുവരെ സെഗ്മെന്റിലെ  താരം. എന്നാല്‍ കിഗറിനു മുന്നില്‍ മാഗ്നൈറ്റ് വീണു.  5.49 ലക്ഷം മുതലാണ് മാഗ്നൈറ്റിന്റെ വില. എന്നാല്‍ കിഗറിന്റെ എല്ലാ ഡ്യുവൽ ടോൺ പതിപ്പുകൾക്കും  എക്‌സ്-ഷോറൂം വിലകളേക്കാൾ 17,000 രൂപ അധികമായി ചിലവാക്കണം. കിഗെറിന്റെ ബുക്കിങ്ങും റെനോ ആരംഭിച്ചു.

പ്ലാനറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മൂൺലൈറ്റ് ഗ്രേ, മഹാഗണി ബ്രൗൺ, കാസ്പിയൻ ബ്ലൂ, റേഡിയൻറ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളിൽ റെനോ കിഗെർ വാങ്ങാം. റെനോയുടെ സ്വന്തം വിങ് ഗ്രിൽ, രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ ലഭിക്കുന്നു. കിഗെറിന് ഒരു കൂപെ എസ്‌യുവി ഡിസൈൻ ഭാഷ്യം ആണ് ഉള്ളത്. ഹെക്‌സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ്, ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ എന്നിവയാണ് റെനോ കിഗെറിന്റെ ഇന്റീരിയറിൽ.

പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, പിഎം 2.5 എയർ ഫിൽട്ടർ എന്നിവയാണ് കിഗെറിന്റെ ഉയർന്ന ട്രിമ്മുകളിൽ നൽകിയിരിക്കുന്നു. ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ ആണ് ഒന്ന്. 72 പിഎസ് പവറും 96 എൻഎം ടോർക്കും ഇത് നിർമ്മിക്കുന്നു. ഈ എൻജിൻ 5-സ്പീഡ് മാന്വൽ, എഎംടി ഗിയർബോക്‌സുകളോടൊപ്പം ലഭിക്കും. 98 ബിഎച്പി പവറും 160 എൻഎം ടോർക്കും നിർമ്മിക്കുന്ന നിസ്സാൻ മാഗ്‌നൈറ്റിലെ 1.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനിലും കിഗെർ എത്തുന്നു. 5-സ്പീഡ് മാന്വൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഈ എൻജിനോടൊപ്പമുള്ള ഗിയർബോക്‌സുകൾ.

അടുത്തിടെ കിഗറിന്‍റെ മാസ് പ്രൊഡക്ഷന്‍ റെനോയുടെ ചെന്നൈയിലെ പ്ലാന്റില്‍ തുടങ്ങിയിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ കിഗറിന്റെ ആദ്യ യൂണിറ്റ് റെനോ ഇന്ത്യയുടെ മേധാവികള്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയ യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കുന്നതും ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിലെ റെനോയുടെ 500 ഡീലര്‍ഷിപ്പുകളിലാണ് കിഗര്‍ വില്‍പ്പനയ്ക്ക് എത്തുക. വിദേശ രാജ്യങ്ങളിലേക്കും ഈ വാഹനം കയറ്റി അയയ്ക്കും.

നവംബറിൽ പ്രദര്‍ശിപ്പിച്ച കാറിന് ഏറെക്കുറെ സമാനമാണ് റെനോ കിഗർ പ്രൊഡക്ഷന്‍ സെ്പെക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലാനറ്റ് ഗ്രേ, മൂൺലൈറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മഹാഗണി ബ്രൗൺ, കാസ്പിയൻ ബ്ലൂ, റേഡിയൻറ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ ആറ് നിറങ്ങളിൽ റെനോ കിഗർ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റെനോ കിഗെറിന്റെ വിലക്കുറവുള്ള വേരിയന്റുകളെ ചലിപ്പിക്കുക 72 പിഎസ് പവറും 96 എൻഎം ടോർക്കും നിർമ്മിക്കുന്ന ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനാണ്. അതേസമയം ഉയർന്ന വേരിയന്റുകൾക്ക് 100 എച്ച്പി പവറും 160 എൻഎം ടോക്കും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റർ 3-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാവും . മാന്വൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ റെനോ കിഗെർ വില്പനക്കെത്തും.

റെനോയുടെ സ്വന്തം വിങ് ഗ്രിൽ, ക്വിഡിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അവതരിപ്പിച്ച രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ മാറ്റമില്ലാതെ ലോഞ്ചിന് തയ്യാറാവുന്ന മോഡലിലും തുടരും. എന്നാൽ, ഷോ കാറിന്റെ 19-ഇഞ്ച് അലോയ് വീൽ, വലിപ്പമേറിയ മുൻ പിൻ ബമ്പറുകൾ, പുറകിൽ മധ്യഭാഗത്തായുള്ള ട്വിൻ എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയ്ക്ക് പ്രായോഗികത മുൻനിർത്തി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പങ്കാളികളായ നിസാനും റെനോയും ഒന്നിച്ചു തയ്യാറാക്കിയ CMF-A പ്ലാറ്റ്ഫോമിൽ തന്നെയാണ് കിഗെർ തയ്യാറാക്കുന്നത്. റെനോ കിഗെറിന്റെ ഇന്റീരിയറിൽ ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ, ഹെക്‌സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ് എന്നിവയാണ് ലഭിക്കുന്നത്. സ്റ്റിയറിംഗ് വീലിന് പിന്നിലായി 7.0 ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ ഡിസ്‌പ്ലേയുമണ്ട്. ലോഞ്ചിന് തയ്യാറാക്കിയ മോഡലിന് 16 ഇഞ്ച് അലോയ് വീൽ ആണ് ലഭിക്കുക. ഒരു കൂപെ എസ്‌യുവി ഡിസൈൻ ഭാഷ്യം ആണ് കിഗെറിന്. കറുപ്പിൽ പൊതിഞ്ഞ സി പില്ലറിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ് ആണ് ഇതിൽ. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, മാരുതി വിറ്റാര ബ്രെസ, നിസാൻ മാഗ്നൈറ്റ് എന്നി മോഡലുകളാണ് എതിരാളികൾ. അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. പുത്തന്‍ വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്.

ട്രൈബര്‍ കോംപാക്ട് എംപിവിയും കിഗര്‍ കോംപാക്ട് എസ്‍യുവിയും ഉപയോഗിച്ച് 2021 ല്‍ ഗ്രാമീണ വിപണിയില്‍ ഇറങ്ങാനാണ് റെനോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറ് മാസത്തിനിടെ ഗ്രാമീണ വിപണികളില്‍ 30 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചതായി റെനോ ഇന്ത്യ പറയുന്നു.  നിലവില്‍, വില്‍പ്പന ശൃംഖല 390ലധികം ഷോറൂമുകളിലേക്കും 470 സേവന ഔട്ട്ലെറ്റുകളിലേക്കും (200ലധികം വര്‍ക്ക്ഷോപ്പ് ഓണ്‍ വീല്‍സ്) വിപുലീകരിക്കുന്ന പ്രക്രിയയിലാണ് കമ്പനിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: French automobile company Renault has unveiled its new subcompact SUV,  Kiger.
  • Tags
  • Cheap SUV
  • French automobile company
  • INDIA
  • Kiger
  • Renault
  • SUV
Facebook
Twitter
Pinterest
WhatsApp

Most Popular

കിഗര്‍ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള മോഡല്‍!

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ കിഗര്‍ വിപണിയിൽ അവതരിപ്പിച്ചു. 5.45 ലക്ഷം മുതൽ 9.55 ലക്ഷം വരെയാണ് കിഗെറിന്റെ എക്‌സ്-ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട്...

വിലയ്ക്ക് വാങ്ങാനൊരുങ്ങി ബൈജൂസ്

  ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ലേണിങ് സ്റ്റാർട്ട്അപ്പ് കമ്പനിയായ ബൈജൂസ് പ്രമുഖ എതിരാളിയായ ടോപർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനെ വിലയ്ക്ക് വാങ്ങുന്നു. 150 ദശലക്ഷം ഡോളറിന്റേതാണ് ഇടപാടെന്നാണ് വിവരം. അഞ്ച് മുതൽ 12 വരെ...

ചുവപ്പുസാരിയിൽ അതിസുന്ദരിയായി ദിയ

  View this post on Instagram   A post shared by Viral Bhayani (@viralbhayani) ബോളിവുഡ് താരം ദിയ മിർസ വിവാഹിതയായി. ഏറെ നാളായി പ്രണയത്തിലായിരുന്ന വൈഭവ് റെക്കിയാണ് വരൻ. ഇരുവരുടെയും വിവാഹ ചടങ്ങിൽ...

ബൈഡന്‍ അവസാനം ‘ടിക്ടോക്കിന്’ ജീവശ്വാസം നല്‍കി; പിന്നാലെ വന്‍ ട്വിസ്റ്റും.!

Technology
ചൈനീസ് ആപ്പുകളായ വീചാറ്റിനും ടിക്ടോക്കിനും എതിരെയുള്ള നിയമ നടപടി നിര്‍ത്തിവയ്ക്കാന്‍ അമേരിക്കയിലെ പുതിയ ബൈഡന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പാണ് എത്തിയത്. ഈ രണ്ട് ആപ്പുകള്‍ക്കുമെതിരെ  രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാരോപിച്ച് മുന്‍ പ്രസിഡന്റ്...