നടിയുടെ കാര്‍ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ടെലിവിഷന്‍ താരം പ്രാച്ചി തെഹ്ലാന്റെ കാറിനെയാണ് നാലംഗ സംഘം പിന്തുടര്ന്നത്. സംഭവ സമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം കാറില്‍ വീട്ടിലേക്ക് വരുന്ന വഴിയാണ് നാലംഗ സംഘം പിന്തുടര്ന്നതെന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍ എത്തിയ ഉടന്‍ തന്നെ പിന്തുടര്ന്ന് എത്തിയ അക്രമിസംഘം നടിക്ക് നേരെ അസഭ്യം പറഞ്ഞതായി പൊലീസ് പറയുന്നു. നടിയുടെ പരാതിയിലാണ് പ്രതികളെ പൊലീസ് അറസ്റ്റ്ചെയ്തത്. മമ്മൂട്ടി ചിത്രമായ മാമാങ്കത്തില്‍ ഉണ്ണിമായ എന്ന വേഷം കൈകാര്യം ചെയ്തത് പ്രാച്ചി തെഹ്ലാന് ആണ്.
Content Highlight: Mamangam chased the heroine in the car; Four arrested