ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മലയാളത്തിലെ എക്കാലത്തേയും മികച്ച ത്രില്ലറായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഈ മാസം 19ന് ആമസോൺ പ്രൈമിൽ റിലീസിനായി ഒരുങ്ങുകയാണ്. അടുത്തിടെ സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദൃശ്യം 2-ൽ തനിക്ക് മികച്ച വേഷം സമ്മാനിച്ച സംവിധായകൻ ജീത്തു ജോസഫിന് നന്ദി പറഞ്ഞുകൊണ്ട് നടി അഞ്ജലി നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഒരു അഭിനേതാവിൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ഓർത്തിരിക്കുന്ന സിനിമകളുടെ ഭാഗമാകണം എന്നുള്ളതാണ്. 127 ഓളം സിനിമകൾ ചെയ്തു നിൽക്കുന്ന ഈ മുഹൂർത്തത്തിൽ അങ്ങനെയുള്ള കുറച്ചു സിനിമകളുടെ ചെറിയ ഭാഗം ചെയ്തുകൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം പിടിക്കാനും കൂടാതെ ബെൻ എന്നാ സിനിമയിലൂടെ കേരള സ്റ്റേറ്റ് അവാർഡ് വാങ്ങാനുള്ള ഭാഗ്യം ദൈവം ഒരുക്കിത്തന്നു, അഞ്ജലി കുറിച്ചിരിക്കുകയാണ്.
Content Highlight: Malayalam actress Anjali posted about Drishyam 2