കീർത്തി സുരേഷിന്റെ (Keerthy Suresh)ഏറ്റവും പുതിയ ചിത്രം രംഗ് ദേയുടെ ട്രെയ്ലർ (Trailer) പുറത്തിറക്കി. ചിത്രം ഈ മാസം 26ന് തീയറ്റേറുകളിലെത്തും. കർണൂലിൽ നടന്ന ഒരു പരിപാടിയിലാണ് ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തത്. ചിത്രത്തിന് U/A സെർറ്റിഫിക്കേഷനാണ് ലഭിച്ചത്.വെങ്കി അത്ലൂരി സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്സാണ്.
And here’s the #RangDeTrailer!❤️
👉🏻 https://t.co/X6ztmuXd7fHope you all like it!
Coming to theatres near you this 26th March.Love,
Anu & Arjun.#RangDe #RangDeOn26thMarch 🌈 @actor_nithiin @pcsreeram @ThisIsDSP @dirvenky_atluri @vamsi84 @ShreeLyricist @adityamusic @SVR4446— Keerthy Suresh (@KeerthyOfficial) March 19, 2021
കീർത്തി സുരേഷിനൊപ്പം Keerthy Suresh നിതിനാണ് നായക കഥപാത്രമായി എത്തുന്നത്. ചിത്രത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്നത് അനു എന്ന കഥാപാത്രത്തെയും നിതിൻ അർജുൻ എന്ന കഥാപത്രത്തെയുമാണ്. കീർത്തി സുരേഷിനെയും നിഥിനെയും കൂടാതെ വെന്നേല കിഷോർ, കൗസല്യ, രോഹിണി, ബ്രഹ്മജി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പിസി ശ്രീറാമും സംഗീതം ദേവി ശ്രീ പ്രസാദമാണ് നിർവഹിച്ചിരിക്കുന്നത്. ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വഴക്കിൽ തുടങ്ങി പ്രണയത്തിലാവുന്ന രണ്ട് പേരുടെ ജീവിതം എങ്ങനെ മുന്നോട്ട് പോകുന്നുവെന്നും അവര് നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിൽ പ്രധാനമായും പറയുന്നത്. ചിത്രത്തിന്റെ ട്രൈലെർ Trailer ചിത്രത്തിന്റെ കഥയെ കുറിച്ച് ഒരു ചെറിയ സൂചന നൽകി കൊണ്ടാണ് പറഞ്ഞ് പോകുന്നത്.
Content Highlight: Keerthy Suresh’s latest movie Rang De trailer released