Home mollywood ഒറ്റഡാന്‍സ് കൊണ്ട് വൈറലായ കുട്ടിത്താരം പൃഥ്വിരാജ് ചിത്രത്തില്‍? കടുവയില്‍ നടന്‌റെ മകളായി വൃദ്ധി

ഒറ്റഡാന്‍സ് കൊണ്ട് വൈറലായ കുട്ടിത്താരം പൃഥ്വിരാജ് ചിത്രത്തില്‍? കടുവയില്‍ നടന്‌റെ മകളായി വൃദ്ധി

Viral dance little girl to act on  Prithviraj's new movie Tiger 

Facebook
Twitter
Pinterest
WhatsApp

 

കുട്ടി താരം വൃദ്ധി വിശാലിന്‌റെതായി പുറത്തിറങ്ങിയ ഒരു ഡാന്‍സ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സീരിയല്‍ താരം അഖിലിന്‌റെ വിവാഹ ചടങ്ങിനിടെയുളള വൃദ്ധിയുടെ നൃത്തമാണ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായത്. അല്ലു അര്‍ജുന്‌റെ രാമുലോ രാമുലാ പാട്ടും, വിജയുടെ വാത്തി കമ്മിംഗ് സോംഗിനൊപ്പവുമായിരുന്നു കുട്ടിതാരം ചുവടുവെച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ പിച്ചാത്തി ഷാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖില്‍ ആനന്ദിന്‌റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

ഇതേപരമ്പരയില്‍ അനുമോള്‍ എന്ന കഥാപാത്രമായി അഭിനയിക്കുന്നുണ്ട് വൃദ്ധി. അതേസമയം അഖിലിന്‌റെ വിവാഹ ചടങ്ങിനിടെ കളിച്ച കുട്ടിതാരത്തിന്‌റെ ഡാന്‍സാണ് ശ്രദ്ധേയമായത്. ഇതിന് പിന്നാലെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കടുവയില്‍ വൃദ്ധി അഭിനയിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഏട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന മലയാള ചിത്രം കൂടിയാണ് കടുവ. നിലവില്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്‌റെ പോസ്റ്ററുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം ഡാന്‍സര്‍മാരായ വിശാല്‍ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി. എളമക്കര ശ്രീശങ്കര സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥിനിയാണ്.

സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന സിനിമ കൂടിയാണ് കടുവ. ജിനു വി എബ്രഹാമിന്‌റെ തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ നടന്റെ ഗെറ്റപ്പ് പോസ്റ്റര്‍ തരംഗമായി മാറിയിരുന്നു.

Content Highlight: Viral dance little girl to act on  Prithviraj’s new movie Tiger

  • Tags
  • pre production
  • Prithviraj
  • shaji kailas
  • tiger
Facebook
Twitter
Pinterest
WhatsApp

Most Popular

ഒറ്റഡാന്‍സ് കൊണ്ട് വൈറലായ കുട്ടിത്താരം പൃഥ്വിരാജ് ചിത്രത്തില്‍? കടുവയില്‍ നടന്‌റെ മകളായി വൃദ്ധി

  കുട്ടി താരം വൃദ്ധി വിശാലിന്‌റെതായി പുറത്തിറങ്ങിയ ഒരു ഡാന്‍സ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സീരിയല്‍ താരം അഖിലിന്‌റെ വിവാഹ ചടങ്ങിനിടെയുളള വൃദ്ധിയുടെ നൃത്തമാണ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായത്. അല്ലു...

ദിവ്യ പിള്ളയും ജിപിയും വിവാഹിതരായോ

അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. വാര്‍ത്ത ശരി വെക്കുന്ന തരത്തില്‍ വരണമാല്യം ചാര്‍ത്തി വധുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും പ്രചരിച്ചിരുന്നു. ഇതോടെ വാര്‍ത്തയില്‍...

Covid Lockdown കാലം ഇന്ത്യക്കാര്‍ എങ്ങിനെ ചിലവഴിച്ചു? പഠനങ്ങള്‍ പറയുന്നത്

  കോവിഡ്‌  വ്യാപനം മൂലം ലഭിച്ച  Lockdown ആളുകളെ  സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ... ഒരുപക്ഷേ ജീവിതത്തില്‍ ആദ്യമായാണ് നമ്മളില്‍ പലരും ഇത്രയും ദിവസം സ്വന്തം വീടുകളില്‍  കഴിഞ്ഞത്...    എന്നാല്‍,  ഒഴിവ്...

Apple Map ന്റെ പുതിയ അപ്ഡേറ്റിൽ നിങ്ങളുടെ സമീപത്തുള്ള Covid Vaccination കേന്ദ്രം എവിടെയാണെന്ന് കാണിച്ച് തരും

Technology
  Apple Map ൽ പുതിയ അപഡേറ്റുമായി iOS. നിങ്ങളുടെ സമീപത്തെ Covid Vaccination കേന്ദ്രങ്ങൾ ഏതെല്ലാമാണെന്ന് ആപ്പിൽ മാപ്പിന്റെ പുതിയ അപ്ഡേറ്റിലൂടെ അറിയാൻ സാധിക്കും. വാക്സിൻ കേന്ദ്രം കൂടാതെ ഓരോ കേന്ദ്രത്തിലെ പ്രഥമിക സൗകര്യങ്ങൾ എന്തെല്ലാമാണെന്ന്...