Home Technology ബൈഡന്‍ അവസാനം 'ടിക്ടോക്കിന്' ജീവശ്വാസം നല്‍കി; പിന്നാലെ വന്‍ ട്വിസ്റ്റും.!
Technology

ബൈഡന്‍ അവസാനം ‘ടിക്ടോക്കിന്’ ജീവശ്വാസം നല്‍കി; പിന്നാലെ വന്‍ ട്വിസ്റ്റും.!

Joe Biden on TikTok Issue

Facebook
Twitter
Pinterest
WhatsApp

ചൈനീസ് ആപ്പുകളായ വീചാറ്റിനും ടിക്ടോക്കിനും എതിരെയുള്ള നിയമ നടപടി നിര്‍ത്തിവയ്ക്കാന്‍ അമേരിക്കയിലെ പുതിയ ബൈഡന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പാണ് എത്തിയത്. ഈ രണ്ട് ആപ്പുകള്‍ക്കുമെതിരെ  രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്‌ നിരോധന നടപടികള്‍ ആരംഭിച്ചത്. നിയമ നടപടി നിര്‍ത്തിവെച്ചത്തോടെ രണ്ട് ആപ്പുകള്‍ക്കും അമേരിക്കയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാവുമെന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ഇരു കമ്പനികളും നിരോധന നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഇരു ആപ്പുകളും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടോ എന്നതില്‍ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്ന് കാണിച്ചാണ് ബൈഡന്‍ ഭരണകൂടം ട്രംപ് ആരംഭിച്ച നിയം നടപടികള്‍ വിവിധ ഫെഡറല്‍ ഏജന്‍സികള്‍ നിര്‍ത്തിവച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ടിക്ടോക് അവസാനിപ്പിക്കുക അല്ലെങ്കിൽ ഏതെങ്കിലും അമേരിക്കന്‍ കമ്പനിയ്ക്ക് ടിക്ടോക്ക് കൈമാറുക എന്ന മുന്നറിയിപ്പാണ് ട്രംപ് ടിക്ടോക്ക് മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സിന് നല്‍കിയിരുന്നത്.  ഇതിന്റെ ഭാഗമായി ഒറാക്കിള്‍, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികളുമായി ബൈറ്റ്ഡാന്‍സ് ചര്‍ച്ച നടത്തിയിരുന്നു. പുതിയ സംഭവ വികാസത്തോടെ ഇതിലും ട്വിസ്റ്റ് സംഭവിച്ചിട്ടുണ്ട്.

ടിക്ടോക്ക് അമേരിക്കയിലെ ഏതെങ്കിലും സ്ഥാപനത്തിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ബൈറ്റ്ഡാന്‍സ് ഒറാക്കിളുമായി ഏതാണ്ട് ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും അനുമതിയായതോടെ വില്‍പ്പന കാര്യത്തില്‍ നിന്നും ടിക്ടോക്ക് മാതൃകമ്പനി പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്. ഒറാക്കിളുമായുള്ള ചര്‍ച്ചകള്‍ എല്ലാം കഴിഞ്ഞ ദിവസം ടിക്ടോക്ക് അവസാനിപ്പിച്ചു.

Content Highlight: Joe Biden on TikTok Issue

 

  • Tags
  • america
  • ban
  • joe biden
  • tiktok
Facebook
Twitter
Pinterest
WhatsApp

Most Popular

ബൈഡന്‍ അവസാനം ‘ടിക്ടോക്കിന്’ ജീവശ്വാസം നല്‍കി; പിന്നാലെ വന്‍ ട്വിസ്റ്റും.!

Technology
ചൈനീസ് ആപ്പുകളായ വീചാറ്റിനും ടിക്ടോക്കിനും എതിരെയുള്ള നിയമ നടപടി നിര്‍ത്തിവയ്ക്കാന്‍ അമേരിക്കയിലെ പുതിയ ബൈഡന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പാണ് എത്തിയത്. ഈ രണ്ട് ആപ്പുകള്‍ക്കുമെതിരെ  രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാരോപിച്ച് മുന്‍ പ്രസിഡന്റ്...

പ്രേതമായി ജാൻവി കപൂര്‍, രൂഹിയുടെ ട്രെയിലര്‍ പുറത്തുവിട്ടു

  ജാൻവി കപൂര്‍ നായികയാകുന്ന പുതിയ സിനിമയാണ് റൂഹി. രാജ്‍കുമാര്‍ ആണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത്. സിനിമയുടെ ചെറു ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്. താരങ്ങള്‍ അടക്കം ട്രെയിലര്‍...

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനിൽ നിന്നും നടൻ സലിം കു മാറിനെ ഒഴിവാക്കി

ഐ.എഫ്.എഫ്.കെയുടെ(IFFK) കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കി. ദേശിയ നേതാക്കൾ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടിയിൽ സംവിധായകൻ അമൽ നീരദും,ആഷിഖ് അബുവും ചേർന്നാണ് ഉദ്ഘാടന ചെയ്തത്.പ്രായം കൂടുതലായതിനാലാണ്...

സ്വന്തം ബീജം സൂക്ഷിച്ചുവെച്ച് സ്ത്രീയാകാന്‍ ശസ്ത്രക്രിയ

  അമ്മയാകാനുള്ള ആഗ്രഹത്താല്‍ ഗുജറാത്തിലെ ഡോക്ടര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു. കുട്ടിയുടെ അച്ഛനും താന്‍ തന്നെയാകാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുന്‍പ് ബീജം സൂക്ഷിച്ചും വാര്‍ത്തകളില്‍ നിറയുകയാണ് 25 വയസുള്ള ഡോക്ടര്‍ ജെസ്‌നൂര്‍ ദയാര. റഷ്യന്‍ സര്‍വകലാശാലയില്‍...