Home FILM ENTERTAINTMENT അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനിൽ നിന്നും നടൻ സലിം കു മാറിനെ ഒഴിവാക്കി

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനിൽ നിന്നും നടൻ സലിം കു മാറിനെ ഒഴിവാക്കി

Actor Salim Kumar has been neglected from the  International Film Festival Kochi edition 

Facebook
Twitter
Pinterest
WhatsApp

ഐ.എഫ്.എഫ്.കെയുടെ(IFFK) കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കി. ദേശിയ നേതാക്കൾ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടിയിൽ സംവിധായകൻ അമൽ നീരദും,ആഷിഖ് അബുവും ചേർന്നാണ് ഉദ്ഘാടന ചെയ്തത്.പ്രായം കൂടുതലായതിനാലാണ് തന്നെ ഒഴിവാക്കിയതെന്നാണ് സംഘാടക സമിതി അറിയിച്ചതെന്ന് സലിം കുമാർ പറയുന്നു.ആഷിഖ് അബു, അമൽ നീരദ് എന്നിവരുമായി തനിക്ക് രണ്ടോ മൂന്നോ വയസിൻറെ വ്യത്യാസം മാത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒഴിവാക്കിയതിൽ തനിക്ക് പരാതിയില്ലെന്നും അവേഹളനമായിപ്പോയെന്നും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയപരമായ വിവേചനമാണുണ്ടായത്. ജീവിക്കാൻ സമ്മതിച്ചില്ലെങ്കിലും മരണം വരെ താൻ കോൺഗ്രസുകാരനായി തുടരുമെന്നും സലിം കുമാർപറഞ്ഞു. എന്നാൽ സലിം കുമാറിനെ കൊണ്ട് ഇതൊക്കെ ആരെങ്കിലും പറയിച്ചതാണോ എന്ന് അറിയില്ലെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിൻറെ  പ്രതികരണം. താൻ സലിം കുമാറിനെ വിളിച്ച് സംസാരിക്കുമെന്നും. വിഷമമുണ്ടെങ്കിൽ നേരിട്ട് സംസാരിച്ച് തീർക്കും. വിളിക്കേണ്ടവരുടെ പട്ടികയിൽ സലിം കുമാർ ഉണ്ടായിരുന്നു. വിളിക്കാൻ വൈകിയിട്ടുണ്ടോ എന്ന് അറിയില്ല. സലിം കുമാറിനെ ഒഴിവാക്കി മേള നടത്തില്ലെന്നും കമൽ പ്രതികരിച്ചു.

Content Highlight: Actor Salim Kumar has been neglected from the  International Film Festival Kochi edition

  • Tags
  • IFFK
  • KAMAL
  • kochi edition
  • SALIM KUMAR
Facebook
Twitter
Pinterest
WhatsApp

Most Popular

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനിൽ നിന്നും നടൻ സലിം കു മാറിനെ ഒഴിവാക്കി

ഐ.എഫ്.എഫ്.കെയുടെ(IFFK) കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കി. ദേശിയ നേതാക്കൾ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടിയിൽ സംവിധായകൻ അമൽ നീരദും,ആഷിഖ് അബുവും ചേർന്നാണ് ഉദ്ഘാടന ചെയ്തത്.പ്രായം കൂടുതലായതിനാലാണ്...

സ്വന്തം ബീജം സൂക്ഷിച്ചുവെച്ച് സ്ത്രീയാകാന്‍ ശസ്ത്രക്രിയ

  അമ്മയാകാനുള്ള ആഗ്രഹത്താല്‍ ഗുജറാത്തിലെ ഡോക്ടര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു. കുട്ടിയുടെ അച്ഛനും താന്‍ തന്നെയാകാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുന്‍പ് ബീജം സൂക്ഷിച്ചും വാര്‍ത്തകളില്‍ നിറയുകയാണ് 25 വയസുള്ള ഡോക്ടര്‍ ജെസ്‌നൂര്‍ ദയാര. റഷ്യന്‍ സര്‍വകലാശാലയില്‍...

ബിഗ്ബോസിൽ മോഹൻലാലിൻ്റെ പ്രതിഫലം കഴിഞ്ഞ സീസണുകളേക്കാൾ ആറ് കോടി കൂടുതൽ?

ബിഗ് ബോസ് മലയാളം മൂന്നാം സീസണിന് ഗംഭീര തുടക്കമായതിന് പിന്നാലെ ബിഗ് ബോസ് ഷോയുടെ അവതാരകൻ മോഹൻലാൽ വാങ്ങുന്ന പ്രതിഫലത്തെ പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ രണ്ട്...

കേരള സാരിയുടുക്കാം പക്ഷേ സദ്യ കഴിക്കാൻ സ്പൂൺ വേണം; സണ്ണിയും കുടുംബവും കേരളത്തിൽ അവധിയാഘോഷത്തിൽ!

ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേൽ വെബ്ബറും മക്കലായ നിഷ, ആഷർ, നോഹ് എന്നിവരും ഏതാനും ദിവസങ്ങളായി കേരളത്തിൽ അവധിക്കാലം ആഘോഷിച്ചുവരികയാണ്. തിരുവനന്തപുരത്തുള്ള പൂവാർ‍ ഐലൻഡ് റിസോർ‍ട്ടിലാണ് ഇപ്പോൾ ഇവരുള്ളത്. ഇപ്പോഴിതാ...